നോവനുഭവിക്കുന്നവർ ഒത്തുചേർന്നു; സങ്കടങ്ങൾ പങ്കിട്ട് എൻഡോസൾഫാൻ കൺവെൻഷൻ

കാസർകോട്: സർക്കാറിന്റെ കണക്കുപുസ്തകത്തിൽ നിന്നും പുറത്തായെങ്കിലും അവരിപ്പോഴും പ്രതീക്ഷ കൈവിട്ടിട്ടില്ല. മനസ്സിന്റെ അകത്തളത്തിൽ എവിടെയോ നേരിയ പ്രതീക്ഷ അവശേഷിക്കുന്ന മനസ്സുമായാണ് അവരെത്തിയത്. സർക്കാറിന്റെ അവഗണനയിൽ ദുരിതക്കടൽ താണ്ടുന്ന ഏഴുന്നൂറോളംപേർ പങ്കെടുത്ത ജനകീയ കൺവെൻഷനിൽ സങ്കടങ്ങൾ പെയ്തു.
എൻഡോസൾഫാൻ ദുരിതബാധിത പട്ടികയിൽ ഉൾപ്പെടുത്തി കാരണമില്ലാതെ പുറത്താക്കപ്പെട്ട വർ ഒത്തുചേർന്നത് സങ്കടങ്ങളുടെ നേർ കാഴ്ചകളൊരുക്കി.
2017ലെ പ്രത്യേക മെഡിക്കൽ ക്യാമ്പിലൂടെ കണ്ടെത്തി ലിസ്റ്റിൽ പെട്ട് മാറ്റി നിർത്തിയ 1031 പേരുടെ കൂട്ടായ്മയാണ് മുനിസിപ്പൽ കോൺഫ്രൻസ് ഹാളിൽ ഒത്തുചേർന്നത്.
ഗുരുതരാവസ്ഥയിലുള്ളവരടക്കം ജില്ലയുടെ പലഭാഗത്തു നിന്നും അമ്മമാരും മക്കളുമെത്തി.
പ്രമുഖ സാമൂഹ്യ പ്രവർത്തകൻ ഡോ : ഡി.സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.
അവകാശങ്ങൾ നേടിയെടുക്കാൻ പോരാട്ടങ്ങളെല്ലാതെ മറ്റു വഴികളില്ലെന്ന് അദ്ദേഹം പറഞ്ഞു.
നാളിതുവരെ നേടിയതെല്ലാം ജീവന്മരണ പ്രക്ഷോഭങ്ങളുടെ യാണെന്നും അല്ലാതെ ഭരണകൂടത്തിന്റെ ഔദാര്യമായല്ലെന്നും സുരേന്ദ്രനാഥ് ഓർമ്മിപ്പിച്ചു.
തെറ്റു ചെയ്യാതെ നോവനുഭവിക്കുന്ന മനുഷ്യർക്കു വേണ്ടി പൊതു സമൂഹം ശബ്ദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എ.കെ. അജിത അദ്ധ്യക്ഷത വഹിച്ചു.
സുലോചന മാഹി,
സുബൈർ പടുപ്പ്,
സുലേഖ മാഹിൻ ,
ശോഭന നീലേശ്വരം,
ഫറീന കോട്ടപ്പുറം,
മേരിസുരേന്ദ്രനാഥ്
താജുദ്ദീൻ പടിഞ്ഞാറ്,
പ്രേമചന്ദ്രൻ ചോമ്പാല ,
കരീം ചൗക്കി,
സി.എച്ച്. ബാലകൃഷ്ണൻ ,
ഹമീദ് ചേരങ്കൈ,
കദീജ മൊഗ്രാൽ,
രവീന്ദ്രൻ നീലേശ്വരം,
തമ്പാൻ പുതുക്കൈ
സംസാരിച്ചു.
പി.ഷൈനി സ്വാഗതവും
അജിത പിലിക്കോട് നന്ദിയും പറഞ്ഞു.
.

