KSDLIVENEWS

Real news for everyone

അധികാരത്തിലെത്തിയാല്‍ പുതിയ ഹനുമാന്‍ ക്ഷേത്രങ്ങള്‍’; ബജ്‌രംഗ്ദള്‍ വിവാദം തണുപ്പിക്കാന്‍ കോണ്‍ഗ്രസ്

SHARE THIS ON

ബെംഗളൂരു: തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ ബജ്‌രംഗ്ദള്‍ നിരോധന വാഗ്ദാനം വിവാദമായതിന് പിന്നാലെ പ്രശ്‌ന പരിഹാരത്തിന് കര്‍ണാടകയിലെ കോണ്‍ഗ്രസ്. പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്ത് പുതിയ ഹനുമാന്‍ ക്ഷേത്രങ്ങള്‍ നിര്‍മിക്കുമെന്ന് കര്‍ണാടക പി.സി.സി. അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍ പറഞ്ഞു. ബജ്‌രംഗ്ദള്‍ വിഷയത്തില്‍ ബി.ജെ.പി. ആക്രമണം ശക്തമാക്കിയതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ നീക്കം. ബജ്‌രംഗ്ദളിനെ നിരോധിക്കുന്നത് ഹനുമാന്‍ ഭക്തരോടുള്ള വെല്ലുവിളിയാണെന്നാണ് ബി.ജെ.പിയുടെ പ്രചാരണം. അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്തെമ്പാടുമുള്ള ഹനുമാന്‍ ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്നും സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ പുതിയ ഹനുമാന്‍ ക്ഷേത്രങ്ങള്‍ നിര്‍മിക്കാന്‍ മുന്‍ഗണന നല്‍കുമെന്നും ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു. അധികാരത്തിലെത്തിയാല്‍ ബജ്‌രംഗ്ദള്‍ പോലുള്ള സംഘടനകള്‍ക്കെതിരേ നിരോധനമുള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന കോണ്‍ഗ്രസ് വാഗ്ദാനത്തിനെതിരേ ഹിന്ദു സംഘടനകളും പ്രതിഷേധവമായി രംഗത്തെത്തിയിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ക്ഷേത്രങ്ങളിലും വ്യാഴാഴ്ച രാത്രി ഏഴിന് ഹനുമാന്‍ നാമം ജപിക്കാന്‍ ബജ്‌രംഗ്ദള്‍ ആഹ്വാനം ചെയ്തിരുന്നു. മേയ് പത്തിനാണ് കര്‍ണാടകയില്‍ പോളിങ്. 13-ന് ഫലം പുറത്തെത്തും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!