KSDLIVENEWS

Real news for everyone

ഗോ ഫസ്റ്റ് വിമാനം റദ്ദാക്കിയ നടപടി; യാത്രക്കാരുടെ ആശങ്ക അകറ്റണമെന്ന ആവശ്യം ശക്തമാകുന്നു

SHARE THIS ON

കുവൈത്ത് സിറ്റി: ഗോ ഫസ്റ്റ് വിമാനം റദ്ദാക്കിയതിലൂടെ കണ്ണൂരിലേക്കുള്ള യാത്രക്കാരുടെ ആശങ്ക അകറ്റണമെന്ന ആവശ്യം കുവൈത്തില്‍ ശക്തമാകുന്നു.

യാത്ര റദ്ദാക്കുന്നത് തുടര്‍ന്നാല്‍ കുവൈത്തിലെ വേനല്‍ അവധിക്കാലങ്ങളിലെ യാത്രാ ദുരിതം കൂടും. വരും ദിവസങ്ങളിലെ സര്‍വീസുകളുടെ കാര്യം എന്താകുമെന്ന ആശങ്കയിലാണ് കണ്ണൂരിലെ യാത്രക്കാര്‍. കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ലഭ്യമായതിന്‍റെ അടിസ്ഥാനത്തില്‍ ബുക്ക് ചെയ്തവരായിരുന്നു കൂടുതല്‍പേരും.

ടിക്കറ്റ് എടുത്ത യാത്രക്കാര്‍ക്ക് തുക തിരിച്ചുനല്‍കുമെന്ന് ഗോ ഫസ്റ്റ് അറിയിച്ചിട്ടുണ്ടെങ്കിലും ഈ ദിനങ്ങളില്‍ കൂടുതല്‍ തുക നല്‍കി ടിക്കറ്റെടുക്കേണ്ട അവസ്ഥയിലാണ് പ്രവാസികള്‍. അതിനിടെ കണ്ണൂര്‍ സെക്ടറില്‍ വിദേശ വിമാന കമ്ബനികള്‍ക്ക് സര്‍വീസ് നടത്താന്‍ അനുമതി നല്‍കണമെന്നും വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉടന്‍ ഇടപെടണമെന്നും നിരവധി പ്രവാസി സംഘടനകള്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!