KSDLIVENEWS

Real news for everyone

വഴിയില്‍ നിന്ന കാട്ടാനയെ ശല്യം ചെയ്യുന്ന വൈറലായ വീഡിയോ; തമിഴ്നാട് സ്വദേശി അറസ്റ്റില്‍

SHARE THIS ON

വഴിയില്‍ നിന്ന കാട്ടാനയെശല്യം ചെയ്ത തമിഴ്‌നാട് ധര്‍മ്മപുരി സ്വദേശിയെഅറസ്റ്റ് ചെയ്തു. ഇയാള്‍ ആനയെ ശല്യം ചെയ്യുന്ന വിഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതോടെയാണ് തമിഴ്നാട് വനം വകുപ്പ് അറസ്റ്റ് നടപടികളിലേക്ക് കടന്നത്.

സമൂഹമാധ്യമങ്ങളില്‍ ഇയാള്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ഇതിനെ തുടര്‍ന്ന് ധര്‍മ്മപുരി ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ (ഡിഎഫ്‌ഒ) ഇയാളെ കസ്റ്റഡിയിലെടുത്തതായി ഐഎഎസ് ഓഫീസര്‍ സുപ്രിയ സാഹ ട്വീറ്ററിലൂടെ അറിയിച്ചു.

ഇയാള്‍ ആനയെ ശല്യം ചെയ്യുന്ന വീഡിയോ കഴിഞ്ഞ ദിവസം ഐഎഫ്‌എസ് ഓഫീസര്‍ സാകേത് ബഡോല ട്വീറ്റ് ചെയ്തിരുന്നു. അദ്ദേഹത്തിന് അത് “വാട്ട്‌സ്‌ആപ്പ് ഫോര്‍വേഡ്” ആയി ലഭിച്ചതായിരുന്നുവത്രേ. ആ ട്വീറ്റില്‍ ഇയാളെ ഒരു “വിഡ്ഢി” എന്നാണ് ബഡോല വിശേഷിപ്പിച്ചത്. റോഡരികില്‍ വന്ന കാട്ടാനയെ പ്രകോപിപ്പിച്ചതിന് അയാളെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. “ഇത്തരം പ്രകോപനപരമായ പ്രവര്‍ത്തി ചെയ്യുന്ന വിഡ്ഢികളെ സഹിക്കുക എളുപ്പമല്ല. അതുകൊണ്ടാണ് അവര്‍ (ആനകള്‍) സൗമ്യരായ ഭീമന്‍മാരായി ബഹുമാനിക്കപ്പെടുന്നത്.” എന്നായിരുന്നു ട്വീറ്റ്. #elephants #respect #WhatsappForward” ഈ ഹാഷ്ടാഗുകളും അദ്ദേഹം ട്വീറ്റില്‍ കുറിച്ചിരുന്നു.

റോഡരികില്‍ കുറ്റിക്കാട്ടില്‍ നില്‍ക്കുന്ന കാട്ടാനയുടെ അടുത്തേക്ക് ഒരാള്‍ നടന്ന് അടുക്കുന്നത് വീഡിയോ ക്ലിപ്പില്‍ കാണാം. അയാളുടെ സാന്നിധ്യത്തില്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്ന ആനയുടെ മുന്നില്‍ ചെന്ന് നിന്ന് കൈകള്‍ ഉയര്‍ത്തി തൊഴുകയാണ് ചെയ്യുന്നത്. പരിഭ്രാന്തിയോടെ ആന പുറകിലോട്ട് നീങ്ങുന്നുണ്ട്. എന്നാല്‍ അയാള്‍ ആനയുടെ മുന്നില്‍ തന്നെ നില്‍ക്കുകയാണ് ചെയ്തത്. ഒരുവേള കാട്ടാന ആക്രമിക്കാന്‍ ഒരുങ്ങുന്നത് പോലെ മുന്നോട്ട് കുതിക്കാന്‍ തുടങ്ങുന്നതും വീഡിയോയില്‍ വ്യക്തമായി കാണാം. അതിന് ശേഷം വീണ്ടും ആനയുടെ മുന്നില്‍ നിന്ന് ചേഷ്ടകള്‍ കാണിക്കുന്നത് അയാള്‍ തുടര്‍ന്നു. ഒടുവില്‍ ആനയെ താണ് വാണങ്ങിയ ശേഷമാണ് അയാള്‍ അവിടെ നിന്ന് പോയത്. അപ്പോഴും ആന ഉച്ചത്തില്‍ വിളിക്കുന്നുണ്ടായിരുന്നു.

ട്വിറ്ററില്‍ ഈ വീഡിയോ ക്ലിപ്പ് വന്നതോടെ നിരവധിപേര്‍ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തുകയായിരുന്നു. “അയാള്‍ എന്താണ് തെളിയിക്കാന്‍ ശ്രമിച്ചത്” എന്നായിരുന്നു ഒരാളുടെ കമന്റ്. “ഒരുപക്ഷേ അയാള്‍ മദ്യപിച്ചിരിക്കാം,”എന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു. “അധികൃതര്‍ ആ വ്യക്തിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.” എന്ന് മറ്റൊരാള്‍ കുറിച്ചു.
പിന്നീട് കേസിനെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ച സുപ്രിയ സാഹു ഇയാളെ അറസ്റ്റ് ചെയ്തതായി അറിയിച്ചു. “ഈ വ്യക്തിയെ അറസ്റ്റ് ചെയ്യുകയും കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. കൊള്ളാം, ധര്‍മ്മപുരി ഡിഎഫ്‌ഒ. ഇത് മറ്റുള്ളവര്‍ക്ക് ഒരു പാഠമാകണം. ” എന്നും ട്വീറ്റ് ചെയ്തു. ഇയാളുടെ അറസ്റ്റിനെ ഒരു വിഭാഗം ട്വിറ്റര്‍ ഉപയോക്താക്കള്‍ സ്വാഗതം ചെയ്തിട്ടുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!