KSDLIVENEWS

Real news for everyone

വികാരാധീനനായി ഡി.കെ.; ‘ഉറപ്പു പാലിച്ചു, ജയിലില്‍ വന്നുകണ്ട സോണിയയെ മറക്കില്ല

SHARE THIS ON

ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉജ്ജ്വലമായ വിജയം കൈവരിച്ചതിനു പിന്നാലെ വികാരാധീനനായി സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍. കര്‍ണാടക പിടിക്കുമെന്ന് താന്‍ സോണിയാ ഗാന്ധിക്ക് ഉറപ്പുനല്‍കിയിരുന്നതായി ശിവകുമാര്‍ പറഞ്ഞു. കോണ്‍ഗ്രസ് അജയ്യമായി മുന്നേറിക്കൊണ്ടിരിക്കുന്നതിനിടെയാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് വളരെ വൈകാരികമായി സംസാരിച്ചത്. സോണിയാഗാന്ധി, രാഹുല്‍, പ്രിയങ്ക, മല്ലിഖാര്‍ജുന്‍ ഖാര്‍ഗെ ഉള്‍പ്പെടെയുള്ളവര്‍ക്ക് താന്‍ കര്‍ണാടകയില്‍ വിജയിക്കുമെന്ന് ഉറപ്പുനല്‍കിയിരുന്നു. ജയിലില്‍ തന്നെ കാണാന്‍ വന്ന സോണിയയെ മറക്കാന്‍ കഴിയില്ല. കോണ്‍ഗ്രസ് ഓഫീസാണ് നമ്മുടെ ക്ഷേത്രം. അടുത്ത പടി എന്താണെന്ന് അവിടെവെച്ച് തീരുമാനിക്കുമെന്നും ശിവകുമാര്‍ പറഞ്ഞു. നരേന്ദ്ര മോദിക്കെതിരെയുള്ള ജനവിധിയാണിത്. കോണ്‍ഗ്രസിന്റെ മിന്നും വിജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച സിദ്ധരാമയ്യ ഉള്‍പ്പെടെയുള്ള എല്ലാവര്‍ക്കും ശിവകുമാര്‍ നന്ദിയറിയിച്ചു.  സംസ്ഥാനത്ത് 136 സീറ്റുകളില്‍ കോണ്‍ഗ്രസ് മുന്നിട്ടുനില്‍ക്കുകയാണ്. ബി.ജെ.പി. 64 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ജെ.ഡി.എസ്. ഇരുപതും മറ്റു പാര്‍ട്ടികള്‍ നാലും സീറ്റുകളില്‍ മുന്നിട്ടുനില്‍ക്കുന്നു. 113 സീറ്റുകളാണ് ഭരിക്കാന്‍ വേണ്ട ഭൂരിപക്ഷം. കനകപുര മണ്ഡലത്തില്‍നിന്നാണ് ഡി.കെ. ശിവകുമാര്‍ വിജയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!