KSDLIVENEWS

Real news for everyone

മോഖ ചുഴലിക്കാറ്റ് മ്യാന്മർ തീരത്തോട് അടുക്കുന്നു; പത്ത് ലക്ഷത്തോളം റോഹിങ്ക്യൻ അഭയാർത്ഥികളെ കുടിയൊഴിപ്പിച്ചു; മ്യാൻമറിൽ കൂട്ടപ്പലായനം

SHARE THIS ON

ന്യൂഡൽഹി∙ മോഖ ചുഴലിക്കാറ്റ് തീരത്തോട് അടുത്തതിനെ തുടർന്ന് ജനങ്ങളുടെ പലായനം. ബംഗ്ലാദേശ്– മ്യാൻമർ തീരത്തേക്ക് സഞ്ചരിക്കുന്ന ചുഴലിക്കാറ്റിനെ തുടർന്ന് ബംഗ്ളാദേശിൽ റോഹിങ്ക്യൻ അഭയാർഥികൾ ഉൾപ്പെടെയുള്ളവരെ ഒഴിപ്പിച്ചു. ബംഗാൾ ഉൾക്കടലിൽ അടുത്തിടെ ഉണ്ടായ ചുഴലിക്കാറ്റുകളിൽ ഏറ്റവും തീവ്രമാണ് മോഖ. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ നിരീക്ഷണത്തിൽ മണിക്കൂറിൽ 220 കിലോമീറ്റർ വേഗതയിലാണ് കാറ്റ് സഞ്ചരിക്കുന്നത്.

കോക്‌സ്ബസാറിൽ പത്തുലക്ഷത്തോളം റോഹിങ്ക്യൻ അഭയാർഥികളാണ് കുടിൽകെട്ടി താമസിക്കുന്നത്. ഇവരെ ഒഴിപ്പിച്ചു. മ്യാൻമാറിൽ നിന്ന് കൈയിൽ കിട്ടുന്ന സാധനങ്ങളുമായി ചുഴലിക്കാറ്റിനെ പേടിച്ച് ആളുകൾ പലായനം ചെയ്യുകയാണെന്നും റിപ്പോർട്ടുകളുണ്ട്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ വിമാന സർവീസും മ്യാൻമർ റദ്ദാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!