ദുബൈ എക്സ്പോ സിറ്റിയില്‍ വെള്ളിയാഴ്ച സൗജന്യ പ്രവേശനം

അന്താരാഷ്ട്ര പുരാവസ്തു ദിനത്തോടനുബന്ധിച്ച് 19ന് ദുബൈ എക്സ്പോ സിറ്റിയില്‍ പ്രവേശനം സൗജന്യമാക്കി. അലിഫ്, ടെറ, സുസ്ഥിരത, വുമണ്‍ ആന്‍ഡ് വിഷന്‍ എന്നീ പവിലിയനുകളിലും മറ്റ് മൂന്ന് സ്റ്റോറീസ് ഓഫ് നാഷന്‍സ് പവിലിയനുകളിലുമാണ് സൗജന്യ പ്രവേശനം.സുസ്ഥിര വികസനത്തെ സ്വാധീനിക്കുന്നതില്‍ മ്യൂസിയങ്ങളുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിനും വിദ്യാഭ്യാസ ഇടങ്ങള്‍ എല്ലാവര്‍ക്കും പ്രാപ്യമാണെന്ന് ഉറപ്പാക്കുന്നതിനും സന്ദര്‍ശകരെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ലക്ഷ്യം. മ്യൂസിയം, സുസ്ഥിരത, ക്ഷേമം എന്ന ഈവര്‍ഷത്തെ ആശയം മുന്‍നിര്‍ത്തി തയാറാക്കിയ വിദ്യാഭ്യാസ പ്രോഗ്രാമുകളും ലോകത്തെ പ്രധാന ഏഴ് ട്രഷര്‍ ഹണ്ട് ഇടങ്ങളെ കുറിച്ച് അറിയാനുള്ള പ്രോഗ്രാമുകളും ഉള്‍പ്പെടുന്നതാണ് ഈ വര്‍ഷത്തെ അന്താരാഷ്ട്ര മ്യൂസിയം ആഘോഷം. ടെറയില്‍ വിനോദകേന്ദ്രങ്ങളെ കുറിച്ചുള്ള വിവരങ്ങളും കാലാവസ്ഥ കേന്ദ്രീകൃത ഫിലിം സ്ക്രീനുകളും പ്രദര്‍ശിപ്പിക്കും. അലിഫ് പവിലിയനിലെ ലെഗോ വര്‍ക് ഷോപ്പില്‍ മോട്ടോറുകള്‍, സെന്‍സറുകള്‍, എന്‍ജിനീയറിങ് തത്ത്വങ്ങള്‍ എന്നിവയെ കുറിച്ച് റോബോട്ടുകളുടെ സഹായത്തോടെ മനസ്സിലാക്കാന്‍ അവസരമൊരുക്കുമ്ബോള്‍ വുമന്‍സ് ആന്‍ഡ് വിഷന്‍ പവിലിയനുകളില്‍ കരകൗശല വസ്തുക്കളും മറ്റും ലഭ്യമാകും. നവംബറില്‍ നടക്കുന്ന കാലാവസ്ഥ ഉച്ചകോടി (കോപ്28)ക്ക് വേദിയാകുന്നത് ദുബൈ എക്സ്പോ സിറ്റിയാണ്.

