ധാരാവി പഴയ ധാരാവി അല്ല; മുംബൈയിലെ ചേരിയായ ധാരാവിയെ പുതുക്കി പണിയാന്‍ 300 കോടി ഉടന്‍ അനുവദിക്കാന്‍ നിര്‍ദ്ദേശം

മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ ചേരി പ്രദേശമായ ധാരാവി നവീകരിക്കുന്നു. പദ്ധതിയുടെ ആദ്യ ഘട്ടമായി 300 കോടി രൂപ അനുവദിക്കാന്‍ മുംബൈയിലെ ചേരി പുനരധിവാസ അതോറിറ്റിക്ക് മഹാരാഷ്ട്രാ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കി.ധാരാവി’ നവീകരിക്കുവാനുളള പദ്ധതി ഗൗതം അദാനി നയിക്കുന്ന അദാനി പ്രോപ്പര്‍ട്ടീസിനാണ് നല്‍കിയിരിക്കുന്നത്.5,069 കോടി രൂപയ്ക്കാണ് കരാര്‍ അദാനി ഗ്രൂപ്പ് സ്വന്തമാക്കിയത്.
2.8 ചതുരശ്ര കിലോമീറ്ററില്‍ പരന്നുകിടക്കുന്ന ചേരിയില്‍ ഒരു ലക്ഷത്തിലധികം ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്നുണ്ട്. പദ്ധതിയിലൂടെ, നഗരത്തെ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളോടെ പുനസ്ഥാപിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ ആദ്യ ഘട്ടമായാണ് 300 കോടി അനുവദിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. ചേരി നിവാസികളും വാണിജ്യ സ്ഥാപനങ്ങളുള്ളവരുമടക്കം 68,000 പേരെ പുനരധിവസിപ്പിക്കേണ്ടിവരും.
ചേരി നവീകരണ പദ്ധതി 17 വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനും അടുത്ത ഏഴു വര്‍ഷത്തിനുള്ളില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനുമാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഹോങ്കോങ്ങിലെ തായ്ഹാംഗ് ചേരിയുടെ വികസന മോഡലിലാണ് സര്‍ക്കാര്‍ ധാരാവി വികസനം ലക്ഷ്യമിടുന്നത്.

