കര്‍ണാടകയില്‍ 19 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും, ലിംഗായത്ത്, വൊക്കലിംഗ വിഭാഗങ്ങള്‍ക്ക് നാലുമന്ത്രിമാര്‍ വീതം

ബംഗളുരു : കര്‍ണാടകയില്‍ സിദ്ധരാമയ്യ മന്ത്രിസഭ ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. സിദ്ധരാമയ്യയ്ക്കൊപ്പം 19 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും.
ലിംഗായത്ത്, വൊക്കലിംഗ വിഭാഗങ്ങളില്‍ നിന്ന് നാലുമന്ത്രിമാര്‍ വീതവും മുസ്ലിം സമുദായത്തിഷല് നിന്ന് മൂന്ന് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. ദളിത് വിഭാഗത്തില്‍ നിന്ന് അഞ്ചു മന്ത്രിമാരുണ്ടാകും എന്നും സൂചനയുണ്ട്.
അതേസമയം കോണ്‍ഗ്രസിന്റെ നിയമസഭാ കക്ഷിയോഗം ഇന്ന് ബംഗളുരുവില്‍ ചേരുന്നുണ്ട്. സിദ്ധരാമയ്യയും ഡി.കെ.ശിവകുമാറും ഡല്‍ഹിയില്‍ നിന്ന് ബംഗളുരുവില്‍ എത്തിയിട്ടുണ്ട്. ശനിയാഴ്ച ഉച്ചയ്ക്ക് 12.30നാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍,
ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് കര്‍ണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ കോണ്‍ഗ്രസ് ഇന്ന് പ്രഖ്യാപിച്ചത്. ഡി.കെ. ശിവകുമാര്‍ ഉപമുഖ്യമന്ത്രിയാകുമെന്നും കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു. ഡി.കെ. ശിവകുമാര്‍ മാത്രമായിരിക്കും ഉപമുഖ്യമന്ത്രി. ലോക്സഭാ തിരഞ്ഞെടുപ്പ് വരെ ശിവകുമാര്‍ പി.സി.സി അദ്ധ്യക്ഷനായി തുടരുമെന്നും കെ.സി. വേണുഗോപാല്‍ അറിയിച്ചു.

