KSDLIVENEWS

Real news for everyone

ഒരു എസ്പിയുടെ 2 മക്കളും ലഹരിക്ക് അടിമകൾ: തുറന്നടിച്ച് കൊച്ചി കമ്മിഷണർ കെ.സേതുരാമൻ

SHARE THIS ON

കൊച്ചി∙ എല്ലാ തട്ടിലുമുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ മക്കളും ലഹരിക്ക് അടിമകളാകുന്നെന്ന് വെളിപ്പെടുത്തി കൊച്ചി സിറ്റി കമ്മിഷണർ കെ.സേതുരാമൻ. ഒരു എസ്പിയുടെ രണ്ടു മക്കളും ലഹരിക്ക് അടിമകളാണ്. പൊലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളന വേദിയിലാണ് ലഹരി ഉപയോഗം വർധിക്കുന്നതിന്റെ ആശങ്ക പങ്കുവെച്ച് അദ്ദേഹം തുറന്നു പറഞ്ഞത്. ‘സംസ്ഥാനത്ത് യുവാക്കൾക്കിടയിൽ ലഹരി ഉപയോഗം വ്യാപകമായിട്ടുണ്ട്. നമ്മൾ പൊലീസ് കമ്മ്യൂണിറ്റിയുടെ ഭാഗമായി നിൽക്കുമ്പോൾ അതിനകത്തുള്ളവരുടെ മക്കളും ലഹരി ഉപയോഗിക്കുന്നുണ്ട്. ഉദ്യോഗസ്ഥർ സ്വയം ഇക്കാര്യം പരിശോധിക്കണം. ക്വാർട്ടേഴ്‌സുകളിൽ ഈ കാര്യം പരിശോധിക്കണം’-കെ.സേതുരാമൻ പറഞ്ഞു. കേരളത്തിൽ കഞ്ചാവ് എംഡിഎംഎ ഉപയോഗം വർധിക്കുകയാണ്. ദേശീയ ശരാശരി നോക്കുമ്പോൾ കേരളത്തിൽ ലഹരി ഉപയോഗം കുറവാണ് .എന്നാൽ ഈ നിരക്ക് വേഗം ഉയരാൻ സാധ്യതയെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ലഹരിക്കെതിരെ ശക്തമായ പ്രതിരോധം തീർക്കണമെന്നും കെ.സേതുരാമൻ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!