KSDLIVENEWS

Real news for everyone

അടുത്തവര്‍ഷം മുതല്‍ മൂന്ന് തരം വന്ദേ ഭാരത് ട്രെയിനുകള്‍ പുറത്തിറക്കും -മന്ത്രി

SHARE THIS ON

ഡെഡെറാഡൂണ്‍: വന്ദേ ഭാരത് ട്രെയിനുകളുടെ മൂന്ന് തരം പതിപ്പുകള്‍ അടുത്ത വര്‍ഷം മുതല്‍ പുറത്തിറക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

വന്ദേ ചെയര്‍ കാര്‍, വന്ദേ മെട്രോ, വന്ദേ സ്ലീപ്പേഴ്സ് എന്നിങ്ങനെ മൂന്ന് തരം ട്രെയിനുകള്‍ ചെന്നൈയിലെ ഇന്റഗ്രേറ്റഡ് കോച്ച്‌ ഫാക്ടറിയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.

ശതാബ്ദികള്‍, രാജധാനികള്‍, ലോക്കല്‍ ട്രെയിനുകള്‍ എന്നിവയ്ക്ക് പകരമായി തയാറാക്കുന്ന ഈ തദ്ദേശീയ സെമി-ഹൈ സ്പീഡ് ട്രെയിനുകള്‍ അടുത്ത വര്‍ഷം മാര്‍ച്ചില്‍ ഓടിതുടങ്ങുമെന്ന് പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ മന്ത്രി പറഞ്ഞു.

100 കിലോമീറ്ററില്‍ താഴെയുള്ള ദൂരം സഞ്ചരിക്കുന്ന വന്ദേ മെട്രോ, 100-550 കിലോമീറ്ററിനുള്ളിലുള്ളത് വന്ദേ ചെയര്‍ കാര്‍, 550 കിലോമീറ്ററിന് അപ്പുറത്തുള്ള യാത്രയ്ക്ക് വന്ദേ സ്ലീപ്പര്‍ എന്നിങ്ങനെയാണ് മൂന്ന് ഫോര്‍മാറ്റുകള്‍. ജൂണ്‍ പകുതിയോടെ എല്ലാ സംസ്ഥാനങ്ങള്‍ക്കും വന്ദേ ഭാരത് ട്രെയിൻ ലഭിക്കുമെന്ന് വൈഷ്ണവ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!