രാജ്യത്തെ കോവിഡ് ബാധിതർ 70 ലക്ഷം കടന്നു ; 60,77,977 ലക്ഷം പേർക്ക് രോഗ മുക്തിയും ;
24 മണിക്കൂറിനിടെ 74,383 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; 918 മരണവും

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതര്‍ 70 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 74,383 പേര്‍ക്ക് രോഗം ബാധിച്ചു. ഈ സമയത്ത് 918 പേര് രോഗം വന്ന് മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം കണക്കുകള്‍ വ്യക്തമാക്കുന്നു.
നിലവില്‍ 70,53,807 പേര്‍ക്കാണ് രോഗം പിടിപെട്ടത്. ഇതില്‍ 8,67,496 പേര് ചികിത്സയില്‍ കഴിയുന്നു. രോഗമുക്തര്‍ 60 ലക്ഷം കടന്നു. ഇതുവരെ 60,77,977 പേര്‍ക്ക് അസുഖം ഭേദമായി. മരണസംഖ്യ 1,08,334 ആയി ഉയര്‍ന്നതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
24 മണിക്കൂറിനിടെ 10,78,544 സാമ്ബിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 8,68,77,242 സാമ്ബിളുകള്‍ പരിശോധിച്ചതായി ഐസിഎംആര്‍ അറിയിച്ചു.

