പാലാ വിട്ട് കൊടുക്കില്ലെന്ന് മാണി സി കാപ്പൻ

കോട്ടയം: പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് മാണി സി കാപ്പന് പറഞ്ഞു. ജോസ് കെ. മാണി ഇടത് മുന്നണിയിലേക്ക് വരുന്ന വാര്‍ത്തകളില്‍ പ്രതികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലാ മാണിക്ക് ഭാര്യയെങ്കില്‍ എനിക്ക് ചങ്കാണെന്നും മാണി സി കാപ്പന് പറഞ്ഞു. എന്‍സിപി ജയിച്ച ഒരു സീറ്റും വിട്ട് കൊടുക്കില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മുന്നണിയിലേക്ക് ജോസിനെയും പാര്‍ട്ടിയേയും സ്വാഗതം ചെയ്യുന്നു എന്നാല്‍ സീറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ച് പറഞ്ഞു. എന്‍സിപി തീരുമാനവും ഇത് തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ പാലാ സീറ്റ് കെ എം മാണി ജയിച്ചതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

