KSDLIVENEWS

Real news for everyone

പതിനാലുകാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി; പൊലീസുകാരന്‍ റിമാന്‍ഡില്‍

SHARE THIS ON

ആര്യങ്കോട് (തിരുവനന്തപുരം): ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ സംഭവത്തിലെ പ്രതി സിവില്‍ പൊലീസ് ഓഫിസര്‍ ദിലീപിനെ(44) നെയ്യാറ്റിന്‍കര കോടതി റിമാന്‍ഡ് ചെയ്തു.

ഇടുക്കി മറയൂര്‍ ജനമൈത്രി സ്റ്റേഷനിലെ പൊലീസുകാരനായ ദിലീപിനെ അന്വേഷണ സംഘം അവിടെ നിന്നാണ് ഇന്നലെ ഉച്ചയോടെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കി.

2021 ജൂണിലും 2022ലെ ഒരു അവധി ദിവസത്തിലും 2023 മേയ് 30നും ഇയാള്‍ പീഡിപ്പിച്ചതായി പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. വയറു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ പെണ്‍കുട്ടിയെ പരിശോധിച്ച ഡോക്ടറാണ് ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്.

ഉടന്‍ തന്നെ ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിച്ചു.ഇവരുടെ ഇടപെടലിനെ തുടര്‍ന്നാണ് ആര്യങ്കോട് പൊലീസ് പോക്‌സോ വകുപ്പ് ഉള്‍പ്പെടുത്തി കേസെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!