കാസർഗോഡ് ജില്ലയിൽ ഇന്ന് 242 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 233 പേർക്കും. 505 പേർക്ക് രോഗ മുക്തി

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കാസര്‍കോട്
വാര്‍ത്താക്കുറിപ്പ് 11.10.2020
ജില്ലയില്‍ 242 പേര്‍ക്ക് കൂടി കോവിഡ്
ഇന്ന് (ഒക്ടോബര്‍ 11) ജില്ലയില്‍ 242 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 233 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒമ്പത് പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 505 പേര്‍ക്കാണ് ഇന്ന് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5360 പേര്
വീടുകളില്‍ 3856 പേരും സ്ഥാപനങ്ങളില്‍ 1504 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5360 പേരാണ്. പുതിയതായി 285 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1335 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 408 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 297 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 542 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 304 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
14707 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 827 പേര് വിദേശത്ത് നിന്നെത്തിയവരും 624 പേര് ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 13256 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 10660 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 130 ആയി. നിലവില്‍ 3917 പേരാണ് കോവിഡ് ചികിത്സയിലുള്ളത്.

