വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു….

ഉദുമ ലേബർ കോൺട്രാക്ട് സഹകരണ സംഘം ബാര തൊട്ടിയിൽ നടപ്പിലാക്കി വരുന്ന സമ്മിശ്ര കൃഷിയിൽ വെള്ളരി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ബാര സ്വദേശിയും മുളിയാർ കൃഷി ഭവൻ കൃഷി ഓഫീസറുമായ ശ്രീ എ രാമകൃഷ്ണൻ നായർ നിർവ്വഹിച്ചു. സംഘം പ്രസിഡന്റ് ശ്രീ പി കുമാരൻ നായർ അധ്യക്ഷത വഹിച്ചു. വിജയൻ എം കെ, രത്നാകരൻ കെ ,സുധാകരൻ കെ എം, ഗംഗാധരൻ ടി, പ്രേമലത എന്നിവർ സംസാരിച്ചു സംഘം സെക്രട്ടറി പി ഗോപാലകൃഷ്ണൻ സ്വാഗതവും, വി ഗോപാലകൃഷ്ണൻ നന്ദിയും പറഞ്ഞു.

