KSDLIVENEWS

Real news for everyone

സംസ്ഥാനത്തു കോവിഡ് മരണം 1000 കവിഞ്ഞു ; അനൗദ്യോഗിക കണക്ക് പ്രകാരം

SHARE THIS ON

തിരുവനന്തപുരം: സംസ്ഥാനത്തു കോവിഡ് മരണം 1000 കവിഞ്ഞു. ഇ​​​ന്ന​​​ലെ 25 പേ​​​രു​​​ടെ മ​​​ര​​​ണം കൂ​​​ടി കോ​​​വി​​​ഡ് മൂ​​​ല​​​മെ​​​ന്നു സ്ഥി​​​രീ​​​ക​​​രി​​​ക്കപ്പെട്ടതോടെ ഇ​​​തു​​​വ​​​രെ​​​യു​​​ള്ള കോ​​​വി​​​ഡ് മ​​​ര​​​ണം 1003 ആയി. അതേസമയം, അനൗദ്യോഗിക കണക്കുകള്‍ പ്രകാരം മരണം 1690 ആയി. 9347 പേ​​​ര്‍​ക്ക് ഇ​​​ന്ന​​​ലെ കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ചി​​​കി​​​ത്സ​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന 8924 പേ​​​രു​​​ടെ പ​​​രി​​​ശോ​​​ധ​​​നാ​​​ഫ​​​ലം നെ​​​ഗ​​​റ്റീ​​​വ് ആ​​​യി. മ​​​ല​​​പ്പു​​​റം, എ​​​റ​​​ണാ​​​കു​​​ളം, കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​ക​​​ളി​​​ല്‍ ഇ​​​ന്ന​​​ലെ രോ​​​ഗ​​​ബാ​​​ധി​​​ത​​​രു​​​ടെ എ​​​ണ്ണം 1000 നു​​​മു​​​ക​​​ളി​​​ലാ​​​ണ്. രോ​​​ഗം​​​ബാ​​​ധി​​​ച്ച​​​വ​​​രി​​​ല്‍ 46 പേ​​​ര്‍ വി​​​ദേ​​​ശ രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍നി​​​ന്നും 155 പേ​​​ര്‍ മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍നി​​​ന്നുംവ​​​ന്ന​​​വരാണ്. 8216 പേ​​​ര്‍​ക്ക് സ​​​മ്ബ​​​ര്‍​ക്ക​​​ത്തി​​​ലൂ​​​ടെ​​​ രോ​​​ഗം ബാ​​​ധി​​​ച്ചു. 821 പേ​​​രു​​​ടെ സ​​​മ്ബ​​​ര്‍​ക്ക ഉ​​​റ​​​വി​​​ടം വ്യ​​​ക്ത​​​മ​​​ല്ല. 105 ആ​​​രോ​​​ഗ്യ പ്ര​​​വ​​​ര്‍​ത്ത​​​ക​​​രും പോ​​​സി​​​റ്റീ​​​വാ​​​യി. സം​​​സ്ഥാ​​​ന​​​ത്തു 2,84, 924 പേ​​​രാ​​​ണ് ഇ​​​പ്പോ​​​ള്‍ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലു​​​ള്ള​​​ത്.

സര്‍ക്കാര്‍ രേഖകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ മരണം തിരുവനന്തപുരം ജില്ലയിലാണ്- 308; മൊത്തം മരണങ്ങളുടെ ഏതാണ്ടു മൂന്നിലൊന്ന്. കേരളത്തിലെ മരണനിരക്ക് ദേശീയ ശരാശരിയിലും കുറവാണ്. കോവിഡ് ബാധിതരുടെ എണ്ണത്തില്‍ കേരളം രാജ്യത്ത് എട്ടാമതാണെങ്കില്‍ മരണത്തിന്റെ കണക്കില്‍ 17-ാം സ്ഥാനത്താണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!