KSDLIVENEWS

Real news for everyone

ബീഹാറിൽ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി 5 വയസുള്ള കുഞ്ഞിനൊപ്പം നദിയിൽ തള്ളി ; കുട്ടി മരിച്ചു

SHARE THIS ON

പട്ന: കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം യുവതിയെ അഞ്ചുവയസുള്ള കുഞ്ഞിനൊപ്പം നദിയില്‍ തള്ളി. ബിഹാറിലെ ബുക്സറിലാണ് ഞെട്ടിക്കുന്ന സംഭവം. ബഹളം കേട്ടെത്തിയ പ്രദേശവാസികള്‍ യുവതിയെ രക്ഷപ്പെടുത്തിയെങ്കിലും കുഞ്ഞിന്‍റെ ജീവന്‍ രക്ഷിക്കാനായില്ല. സംഭവം ബിഹാര്‍ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തെന്നറിയിച്ച പൊലീസ് സ്ത്രീയ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുമെന്നും അറിയിച്ചു.

  • അഞ്ചുവയസുകാരനായ മകനുമൊത്ത് ബാങ്കില്‍ പോയി മടങ്ങിവരുന്ന വഴി ഒരു സംഘം ആളുകള്‍ ചേര്‍ന്ന് തട്ടിക്കൊണ്ടു പോവുകയായിരുന്നു എന്നാണ് യുവതി പറയുന്നത്. കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം തന്നെയും മകനെയും കയര്‍ കൊണ്ട് ബന്ധിച്ച്‌ നദിയിലേക്ക് വലിച്ചെറിയുകയായിരുന്നു.എന്നാണിവര്‍ പൊലീസിനെ അറിയിച്ചത്. തന്‍റെ ബഹളം കേട്ട് പ്രദേശവാസികള്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഓടിയെത്തി എന്നാല്‍ അപ്പോഴേക്കും കുഞ്ഞ് മരിച്ചുവെന്നും ഇവര്‍ പറയുന്നു.സംഭവത്തില്‍ പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

യുപിയിലെ ഹത്രാസ് കൂട്ട ബലാത്സംഗ-കൊലപാതക സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ കര്‍ശനമായി തന്നെ നടപ്പാക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അന്വേഷണത്തില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ അടിയന്തിര നടപടി വേണമെന്നാണ് നിര്‍ദേശം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!