KSDLIVENEWS

Real news for everyone

അംഗഡിമൊഗർ സ്‌കൂളിന് സമീപം മരം കടപുഴകി വീണ് ആറാം ക്ലാസ് വിദ്യാർത്ഥിനി ദാരുണമായി മരിച്ചു.

SHARE THIS ON

അംഗഡിമുഗര്‍: അംഗഡിമുഗര്‍ സ്‌കൂളില്‍ മരം കടപുഴകി വീണ് ആറാംക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. അംഗഡിമുഗര്‍ പെര്‍ളാടത്തെ യൂസഫിന്റെ മകള്‍ ആയിഷത്ത് മിന്‍ഹയാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെ സ്‌കൂളിന് സമീപം കളിച്ചുകൊണ്ടിരിക്കെ ഉണങ്ങിയ മരം കടപുഴകി ആയിഷത്ത് മിന്‍ഹയുടെ ദേഹത്ത് വീഴുകയായിരുന്നു. ഉടന്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മറ്റു രണ്ടുകുട്ടികള്‍ക്ക് പരിക്കേറ്റതായി പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!