ശക്തമായ മഴ; ജില്ലയിൽ റെഡ് അലെർട്ട്; ദേശീയപാതയിൽ വെള്ളക്കെട്ടുകൾ രൂക്ഷം; നാഷണൽ ഹൈവേ വഴിയുള്ള ഇരുചക്ര വാഹന യാത്ര പരമാവധി ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ

കാസർകോട് : ശക്തമായ മഴകാരണം കാസർകോട് ജില്ലയിൽ കലക്ടർ റെഡ് അലെർട്ട് പ്രഖ്യാപിച്ചു. ദേശീയപാതകളിൽ വെള്ളക്കെട്ടുകളും ചില സ്ഥലങ്ങളിൽ വെള്ളപ്പൊക്കം വരെ രൂപപ്പെട്ടിരിക്കുകയാണ് . ദേശീയപാത നിർമ്മാണം നടക്കുന്ന ഇടങ്ങളിൽ പലയിടത്തും വെള്ളക്കെട്ടുകൾ രൂക്ഷമായാതായി
റിപ്പോർട്ട് ലഭിച്ചിട്ടുമുണ്ട്. വെള്ളക്കെട്ടുകൾ മൂലവും കുഴികൾ മൂലവും ജനങ്ങൾക്ക് യാത്ര ചെയ്യൽ ദുസ്സഹമായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ദേശീയപാത വഴിയുള്ള ഇരുചക്ര വാഹന യാത്ര പരമാവധി ഒഴിവാക്കേണ്ടതാണെന്നും ജില്ലാ കളക്ടർ കെ ഇമ്പശേഖർ അഭ്യർത്ഥിച്ചു.ഇവ പരിഹരിക്കുവാൻ അടിയന്തിര നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു
കൺട്രോൾ റൂം തുറന്നു
കളക്ടറേറ്റ് ലാൻഡ് ഫോൺ : 04994-257700 മൊബൈൽ : 9446601700
താലൂക്ക് കൺട്രോൾ റൂം നമ്പറുകൾ
കാസറഗോഡ്– 04994-230021/ 9447030021
മഞ്ചേശ്വരം – 04998-244044/ 8547618464
ഹോസ്ദുർഗ്- 04672-204042/ 9447494042
വെള്ളരിക്കുണ്ട്- 04672-242320/ 8547618470

