KSDLIVENEWS

Real news for everyone

പ്ലസ് വൺ പ്രവേശനം: ജില്ലയിൽ സീറ്റുറപ്പിച്ചത് 13,624 പേർ

SHARE THIS ON

കാസർകോട് ∙ സംസ്ഥാനത്ത് ഇന്ന് പ്ലസ് വൺ ക്ലാസുകൾ തുടങ്ങാനിരിക്കെ മൂന്ന് അലോട്മെന്റിലായി ജില്ലയിൽ സീറ്റുറപ്പിച്ചത് 13,624 വിദ്യാർഥികൾ. പ്ലസ് വൺ പ്രവേശനത്തിനായി 19,396 പേരാണ് അപേക്ഷ സമർപ്പിച്ചത്. 5,772 വിദ്യാർഥികളാണ് ഇനിയും സീറ്റിനായി കാത്തിരിക്കുന്നത്. സീറ്റ് ആകെയുള്ള 14,118 മെറിറ്റ് സീറ്റുകളിൽ 485 സീറ്റുകളാണ് ഒഴിവുള്ളത്. കമ്യൂണിറ്റി ക്വോട്ട പ്രവേശനം പൂർത്തീകരിച്ച ശേഷം ബാക്കി വരുന്ന സീറ്റുകൾ മെറിറ്റ് സീറ്റാക്കി മാറ്റുമെന്നതിനാൽ ഒഴിവുള്ള സീറ്റുകളുടെ എണ്ണം വർധിക്കും. ജില്ലയിലെ സ്കൂളുകൾക്ക് അവധിയായതിനാൽ നാളെ മുതലാണ് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുക

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!