KSDLIVENEWS

Real news for everyone

മറുനാടന്‍ മലയാളി പോലൊരു മാധ്യമത്തിന് കോണ്‍ഗ്രസ് പാറാവ് വേഷമണിയുന്നത് പരിഹാസ്യം: വെൽഫയർ പാർട്ടി നേതാവ് റസാഖ് പാലേരി

SHARE THIS ON

കോഴിക്കോട്: മറുനാടൻ മലയാളി പോലെയുള്ള മാധ്യമങ്ങള്‍ക്ക് സംരക്ഷണം ഒരുക്കുമെന്ന കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ പ്രസ്താവന ഉയര്‍ന്ന രാഷ്ട്രീയ നിലവാരം പുലര്‍ത്തേണ്ട ഒരു നേതാവിന്റെ ഭാഗത്തു നിന്നുണ്ടാകാൻ പാടില്ലാത്ത നിരുത്തരവാദപരമായ പ്രസ്താവനയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷൻ റസാഖ് പാലേരി.

ഭരണകക്ഷിക്കും സംസ്ഥാന സര്‍ക്കാറിനും എതിരായ വാര്‍ത്തകളെയും അത് പുറത്തു കൊണ്ടുവരുന്ന മാധ്യമ പ്രവര്‍ത്തകരെയും വേട്ടയാടുന്ന സര്‍ക്കാര്‍ നയങ്ങളെ അതിന്റേതായ തലത്തില്‍ നിന്നുകൊണ്ട് വിമര്‍ശിക്കേണ്ടതുണ്ട്. എന്നാല്‍ ആ ഗണത്തില്‍ പെടുത്താവുന്ന സാമൂഹിക പ്രതിബദ്ധതയോടെയുള്ള മാധ്യമ ധര്‍മത്തിന്റെ യാതൊരു ലക്ഷണവും പ്രകടിപ്പിക്കാത്ത ഒരു ‘പ്രോപഗണ്ട സംഘത്തിന്’ സംരക്ഷണം ഒരുക്കുമെന്ന് പറഞ്ഞ് കെ. സുധാകരനും കോണ്‍ഗ്രസ് പാര്‍ട്ടിയും പാറാവ് വേഷം അണിയുന്നത് പരിഹാസ്യവും പ്രതിഷേധാര്‍ഹവുമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

മറുനാടൻ മലയാളി പോലെയുള്ള മാധ്യമങ്ങള്‍ക്ക് സംരക്ഷണം ഒരുക്കുമെന്ന കെ പി സി സി പ്രസിഡന്റ് കെ സുധാകരന്റെ പ്രസ്താവന ഉയര്‍ന്ന രാഷ്ട്രീയ നിലവാരം പുലര്‍ത്തേണ്ട ഒരു നേതാവിന്റെ ഭാഗത്തു നിന്നുണ്ടാകാൻ പാടില്ലാത്ത നിരുത്തരവാദപരമായ പ്രസ്താവനയാണ്.

മറുനാടൻ മലയാളി എന്ന ഓണ്‍ലൈൻ മാധ്യമവും അതിന്റെ എഡിറ്റര്‍ ഷാജൻ സ്കറിയയും ഇക്കാലമത്രയും തുടര്‍ന്നു പോന്ന മാധ്യമപ്രവര്‍ത്തന രീതിയും ശൈലിയും അറിയാത്തവരല്ല കെ സുധാകരൻ അടക്കമുള്ള കോണ്‍ഗ്രസ്സ് നേതാക്കള്‍. വ്യക്തിഹത്യയും മതവിദ്വേഷവും സാമുദായിക ധ്രുവീകരണവും വ്യാജ വാര്‍ത്തകളും പ്രചരിപ്പിച്ചു കൊണ്ടാണ് ആ സ്ഥാപനം കേരളത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നത്. ആര്‍ എസ് എസിന്റെ സവര്‍ണ്ണ വംശീയതയുമായും ബി ജെ പി യുടെ ജനവിരുദ്ധ നയങ്ങളുമായും ബന്ധപ്പെട്ട വാര്‍ത്തകള്‍ സ്ഥിരമായി തമസ്കരിക്കുന്ന മാധ്യമം കൂടിയാണത്. സംഘ്പരിവാറിന്റെ ശക്തമായ സാമ്ബത്തിക – രാഷ്ട്രീയ പിൻബലം മറുനാടൻ മലയാളിക്കും ഷാജൻ സ്കറിയക്കും ഉണ്ടെന്ന ആരോപണം ശക്തമാണ്. മറുനാടൻ നടത്തുന്നത് ശരിയായ മാധ്യമ പ്രവര്‍ത്തനമല്ലെന്ന് പറഞ്ഞു കൊണ്ടാണ് കേരളത്തിലെ കോടതികള്‍ അദ്ദേഹത്തിന്റെ മുൻ‌കൂര്‍ ജാമ്യാപേക്ഷകള്‍ തള്ളിയത്. കേരളത്തിന് പുറത്തും ഷാജനെതിരില്‍ കേസുകളുണ്ട്.

തീര്‍ത്തും പ്രതിലോമകരമായ മാധ്യമ സംസ്കാരം പ്രസരിപ്പിക്കുന്ന മറുനാടനെ പോലെയുള്ള മാധ്യമങ്ങളുടെ തെറ്റായ രീതികളും ശൈലികളും നിയമനടപടിക്രമങ്ങള്‍ക്ക് വിധേയമാകേണ്ടതുണ്ട്. തീര്‍ത്തും നിക്ഷിപ്ത താല്പര്യങ്ങള്‍ക്ക് വേണ്ടി വാര്‍ത്തകള്‍ പടച്ചുണ്ടാക്കുകയും വ്യാജ നിര്‍മിതികളിലൂടെ വംശീയ – വര്‍ഗീയ പ്രചാരണങ്ങള്‍ നടത്തുകയും ചെയ്യുന്ന ഒരു സ്ഥാപനത്തിന്റെയും അതിന്റെ എഡിറ്ററുടെയും കുടില നീക്കങ്ങളെ മാധ്യമ സ്വാതന്ത്ര്യത്തിന്റെ തലത്തില്‍ നിന്ന് കൊണ്ടല്ല സുധാകരനെ പോലുള്ള നേതാക്കളും കോണ്‍ഗ്രസ്സ് പാര്‍ട്ടിയും സമീപിക്കേണ്ടത്.

ഭരണകക്ഷിക്കും സംസ്ഥാന സര്‍ക്കാറിനും എതിരായ വാര്‍ത്തകളെയും അത് പുറത്തു കൊണ്ട് വരുന്ന മാധ്യമ പ്രവര്‍ത്തകരെയും വേട്ടയാടുന്ന സര്‍ക്കാര്‍ നയങ്ങളെ അതിന്റേതായ തലത്തില്‍ നിന്ന് കൊണ്ട് വിമര്‍ശിക്കേണ്ടതുണ്ട്. എന്നാല്‍ ആ ഗണത്തില്‍ പെടുത്താവുന്ന സാമൂഹിക പ്രതിബദ്ധതയോടെയുള്ള മാധ്യമ ധര്‍മത്തിന്റെ യാതൊരു ലക്ഷണവും പ്രകടിപ്പിക്കാത്ത ഒരു ‘പ്രോപഗണ്ട സംഘത്തിന്’ സംരക്ഷണം ഒരുക്കുമെന്ന് പറഞ്ഞ് കെ സുധാകരനും കോണ്ഗ്രസ് പാര്‍ട്ടിയും പാറാവ് വേഷം അണിയുന്നത് പരിഹാസ്യവും പ്രതിഷേധാഹവുമാണ്.

https://m.facebook.com/story.php?story_fbid=pfbid0eDAzpi1ivnPrzd32qfwGDpUbK5pVQJySu9Wv9HMffXHppYVg9ncVTQhKgBisUUiXl&id=100063898772840&mibextid=Nif5oz

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!