സംസ്ഥാനത്ത് 105 എസ്ഐമാര്‍ക്ക് സിഐമാരായി സ്ഥാനക്കയറ്റം; കാസര്‍കോട്ട് 3 പേരെ നിയമിച്ചു

കാസർകോട്:സംസ്ഥാനത്ത് 105 എസ്ഐമാരെ സിഐമാരായി സ്ഥാനക്കയറ്റം നൽകി നിയമിച്ചു. കാസർകോട്ട് മൂന്ന് പേരെയാണ് സ്ഥാനക്കയറ്റം നൽകി നിയമിച്ചിരിക്കുന്നത്. ചീമേനിയിൽ പി ബിജുവിനെയും വെള്ളരിക്കുണ്ടിൽ ടി കെ ഷീജുവിനെയും ബദിയഡുക്കയിൽ വി ആർ വിനീഷിനെയുമാണ് നിയമിച്ചത്.
ആഴ്ചകൾക്ക് മുമ്പ് 42 സി ഐ മാർക്ക് സ്ഥലം മാറ്റം നൽകിയതിനെ പിന്നാലെയാണ് ഇപ്പോൾ 105 എസ്ഐമാർക്ക് സി ഐമാരായി സ്ഥാനക്കയറ്റം നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഡിവൈഎസ്പിമാരുടെ സ്ഥലം മാറ്റ ഉത്തരവും പുറത്തിറങ്ങിയത്.
സിഐ മാരായി 10 വർഷത്തിലധികം കഴിഞ്ഞ നിരവധി പേർക്ക് ഡിവൈഎസ്പിമാരായി സ്ഥാനക്കയറ്റം നൽകേണ്ടതുണ്ടെങ്കിലും ഒഴിവുകൾ ഇല്ലെന്ന് പറഞ്ഞു പ്രമോഷൻ നീട്ടിക്കൊണ്ട് പോവുകയാണ്. ഇപ്പോൾ ഡിവൈഎസ്പിമാരായ പലർക്കും അഡീഷണൽ എസ് പിമാരായി സ്ഥാനക്കയറ്റം നൽകേണ്ട സാഹചര്യവും നിലവിലുണ്ട്.

