KSDLIVENEWS

Real news for everyone

ഏക സിവിൽകോഡ്: കണ്ണൂരിൽ സർവകക്ഷി സിമ്പോസിയത്തിന് വേദിയൊരുക്കി ഐ.എൻ.എൽ

SHARE THIS ON

കണ്ണൂർ: ഏക സിവിൽകോഡിനെതിരായ പ്രതിരോധ കൂട്ടായ്മകൾ സംബന്ധിച്ച ചർച്ചകൾ സജീവമായിരിക്കെ സർവകക്ഷി സിമ്പോസിയവുമായി ഐ.എൻ.എൽ രംഗത്ത്. സി.പി.എം. സെമിനാറിൽ മുസ്ലീം ലീഗ് പങ്കെടുക്കുന്നത് സംബന്ധിച്ച് വിവാദം കത്തി നിൽക്കെയാണ് ബി.ജെ.പി ഒഴികെയുള്ള കക്ഷികളെയും വിവിധ മതസംഘടനകളെയും പങ്കെടുപ്പിച്ച് ഐ.എൻ.എൽ. സിമ്പോസിയം സംംഘടിപ്പിക്കുന്നത്. ഈ മാസം 11ന് ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് കോഴിക്കോട് വച്ചാണ് ‘ ഏകീകൃത സിവിൽകോഡ്; ഹിന്ദുത്വ അജണ്ടയെ എങ്ങിനെ പ്രതിരോധിക്കാം’ എന്ന വിഷയത്തിൽ സിമ്പോസിയം സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാന തല സിമ്പോസിയത്തിന് ശേഷം ജില്ലാ മണ്ഡലം തലങ്ങളിൽ വിശദീകരണ പരിപാടികൾ സംഘടിപ്പിക്കും. രാജ്യത്ത് ഏക സിവിൽകോഡ് നടപ്പാക്കാനുള്ള ബി.ജെ.പി സർക്കാറിന്റെ നീക്കത്തെ മതേതര ജനാധിപത്യ ശക്തികൾ ഒറ്റക്കെട്ടായി എതിർക്കണമെന്ന് ഐ.എൻ.എൽ സംസ്ഥാന പ്രസിഡന്റ് മന്ത്രി അഹമ്മദ് ദേവർകോവിലും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!