KSDLIVENEWS

Real news for everyone

മുസ്‌ലിം ലീഗ് പ്രതിനിധി സംഘം മണിപ്പൂരിലേക്ക് തിരിച്ചു; കലാപബാധിത പ്രദേശങ്ങൾ സന്ദർശിക്കും

SHARE THIS ON

കോഴിക്കോട്: കലാപം രൂക്ഷമായ മണിപ്പൂരിലേക്ക് മുസ്‌ലിം ലീഗ് പ്രതിനിധി സംഘം പുറപ്പെട്ടു. ഇന്ന് മണിപ്പൂരിലെത്തുന്ന സംഘം കലാപബാധിത പ്രദേശങ്ങൾ സന്ദർശിക്കും. പാണക്കാട് സാദിഖലി തങ്ങളുടെ നേതൃത്വത്തിലുള്ള സംഘത്തിൽ ഇ.ടി മുഹമ്മദ് ബഷീർ എം.പി, അബ്ദുസ്സമദ് സമദാനി എം.പി, പി.വി അബ്ദുൽ വഹാബ് എം.പി, നവാസ് ഗനി എന്നിവരാണുള്ളത്.

ഇന്ന് ഇംഫാലിലെത്തുന്ന സംഘം മണിപ്പൂരിലെ സ്ഥിതിഗതികൾ വിലയിരുത്തുമെന്നും പ്രധാന വ്യക്തിത്വങ്ങളുമായി കൂടിക്കാഴ്ച നടത്തി കലാപം ശമിപ്പിക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്തുമെന്നും പി.വി അബ്ദുൽ വഹാബ് എം.പി ഫേസ്ബുക്കിൽ കുറിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!