KSDLIVENEWS

Real news for everyone

വിവാഹം കഴിഞ്ഞ് ആറാം നാള്‍, വാഹനാപകടത്തില്‍ നവവധു മരിച്ചു; വരന്‍ ഗുരുതരാവസ്ഥയില്‍

SHARE THIS ON

പാലക്കാട്: നാടിനെ കണ്ണീരിലാഴ്ത്തി നവവധുവിന്റെ മരണം. പാലക്കാട് പുതുശ്ശേരി കുരുടിക്കാട് കണ്ടെയ്നര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് നവവധു മരിച്ചത്. കണ്ണന്നൂര്‍ പുതുക്കോട് സ്വദേശിനി അനീഷയാണ്(20) മരിച്ചത്. ഭര്‍ത്താവ് കോയമ്ബത്തൂര്‍ സ്വദേശി ഷക്കീറിന്റെ(32) പരിക്ക് ഗുരുതമാണ്. ജൂണ്‍ 4ാം തീയതി ആയിരുന്നു ഇവരുടെ വിവാഹം. നെന്മാറ കുനിശേരിയിലെ ബന്ധുവിന്റെ വീട്ടില്‍ വിരുന്നിനു ശേഷം കോയമ്ബത്തൂരിലെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് മടങ്ങുമ്ബോഴായിരുന്നു അപകടം. സംഭവ സ്ഥലത്തുവെച്ചു തന്നെ അനീഷ മരിച്ചു. ഇന്ന് ‌കാലത്ത് 11.00 മണിക്കാണ് അപകടമുണ്ടായത്. പാലക്കാട് ഭാഗത്ത് നിന്നും കോയമ്ബത്തൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ഇവരുടെ ആക്ടീവ മോട്ടോര്‍ സൈക്കിളില്‍ അതേ ദിശയില്‍ പോകുന്ന കണ്ടെയ്നര്‍ ഇടിക്കുകയായിരുന്നു. ബൈക്കോടിച്ചിരുന്ന ഷക്കീറിന് ഗുരുരമായി പരിക്കേറ്റു. അനീഷയുടെ ഇടുപ്പിലൂടെ കണ്ടെയ്നര്‍ കയറിയിറങ്ങി ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നിര്‍ത്തിയിട്ട കണ്ടെയ്നര്‍ എടുക്കുന്ന സമയം ദമ്ബതികള്‍ ഇടതുഭാഗത്ത് കൂടി ഓവര്‍ടേക്ക് ചെയ്തതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. കസബ പൊലീസ് നടപടി സ്വീകരിച്ചു വരികയാണ്. വെള്ളക്കെട്ട്, നെഞ്ചുവേദന വന്ന വീട്ടമ്മയെ ജെസിബിയില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല അതേസമയം, തിരുവനന്തപുരത്ത് നിന്നാണ് മറ്റൊരു അപകട വാര്‍ത്ത. തിരുവനന്തപുരത്ത് മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞു കാണാതായ 4 തൊഴിലാളികളില്‍ ഒരാളെ കണ്ടെത്തി. പുതുക്കുറിച്ചി സ്വദേശി ആന്റണിയുടെ ഉടസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്. പുലര്‍ച്ചെ 4 മണിയോടെയാണ് അപകടം. തൊഴിലാളികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോനെയാണ് കണ്ടെത്തിയത്. അബോധാവസ്ഥയിലുള്ള കുഞ്ഞുമോനെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. വിവാഹത്തിന് വരുന്നവര്‍ 50 ഡോളറില്‍ കൂടിയ വിവാഹ സമ്മാനങ്ങളുമായി വന്നാല്‍ മതിയെന്ന് വധു ! കഴിഞ്ഞ രണ്ടുമാസത്തിനിടെയുണ്ടാകുന്ന പത്താമത്തെ അപകടമാണിത്. അശാസ്ത്രീയമായ ഹാര്‍ബര്‍ നിര്‍മ്മാണമാണ് തുര്‍ച്ചയായ അപകടത്തിന് കാരണമെന്ന് മത്സ്യതൊഴിലാളികള്‍ ആരോപിക്കുന്നു. സംഭവ സ്ഥലത്തെത്തിയ മന്ത്രിമാര്‍ക്കെതിരെ മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധവുമായി എത്തിയിരുന്നു. മന്ത്രിമാരായ വി ശിവൻകുട്ടി, ജിആര്‍ അനില്‍, ആൻ്റണി രാജു എന്നിവരെ മത്സ്യത്തൊഴിലാളികള്‍ തടഞ്ഞു. രക്ഷാപ്രവര്‍ത്തനം വൈകിയെന്നാരോപിച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് മന്ത്രിമാര്‍ മടങ്ങുകയായിരുന്നു. മുതലപ്പൊഴിയിലെ അപകടം: മന്ത്രിമാരെ തടയാൻ ആഹ്വാനം ചെയ്ത് ഫാദര്‍ യുജീൻ പെരേര,ആരോപണവുമായി മന്ത്രി വി ശിവൻകുട്ടി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!