KSDLIVENEWS

Real news for everyone

കണ്ണൂർ തോട്ടടയില്‍ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാഞ്ഞങ്ങാട് സ്വദേശി മരിച്ചു

SHARE THIS ON

കണ്ണൂര്‍: തോട്ടടയില്‍ ഇന്ന് പുലര്‍ച്ചെ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാഞ്ഞങ്ങാട് സ്വദേശി മരിച്ചു. ഞാണിക്കടവ് സ്വദേശി മുഹമ്മദ് സാബിക്ക് ആണ് മരിച്ചത്. കാഞ്ഞങ്ങാട് ബല്ലാ കടപ്പുറത്തെ മുഹമ്മദ് കുഞ്ഞി – ഖദീജ ദമ്പതികളുടെ മകനാണ് മുഹമ്മദ് സാബിഖ്് (26)്. രണ്ട് ദിവസം മുമ്പ് നാട്ടിലെത്തിയ യുവാവ് തിരിച്ചു പോവുന്നതിനിടെയാണ് അപകടത്തില്‍പെട്ടത്. ഇന്ന് പുലര്‍ച്ചെ 12.45നാണ് കണ്ണൂര്‍ തോട്ടടയില്‍ അപകടമുണ്ടായത്. മംഗളൂരുവില്‍ നിന്ന് പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന കല്ലട ബസും തലശ്ശേരിയില്‍ നിന്ന് കണ്ണൂരിലേക്ക് മീനുമായി വരികയായിരുന്ന മിനി കണ്ടെയിനര്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബസ് തലകീഴായി മറിഞ്ഞു. സാബിഖ് തല്‍ക്ഷണം മരിച്ചു. 30 ലേറെ പേര്‍ക്ക് പരിക്കുണ്ട്. ഇവര്‍ നഗരത്തിലെ വിവിധ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരാളുടെ നില ഗുരുതരമാണ്. മരിച്ച സാബിഖിനെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിയാണ് തിരിച്ചറിഞ്ഞത്. സഹോദരങ്ങള്‍: ഫാത്തിമ, ഹാജിറ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!