കാഞ്ഞങ്ങാട്ട് മത്സരിച്ചോടിയ കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസും കൂട്ടിയിടിച്ചു: ഡ്രൈവർമാർ അറസ്റ്റിൽ

കാഞ്ഞങ്ങാട്: മത്സരിച്ചോടിയ കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസും കൂട്ടിയിടിച്ചു. ഡ്രൈവർമാരെ അറസ്റ്റു ചെയ്തു. അലാമിപ്പള്ളിയിൽ കഴിഞ്ഞദിവസം വൈകീട്ടാണ് സംഭവം. സ്വകാര്യ ബസ് ഡ്രൈവർ തളിപ്പറമ്പ് ഏഴാംമൈലിലെ മഹേഷ് (35), കെ.എസ്.ആർ.ടി.സി ഡ്രൈവർ കണ്ണൂർ ചിറ്റാരിക്കൊവ്വലിലെ സുഹാഷ് (42) എന്നിവരാണ് അറസ്റ്റിലായത്. Also Read – 20,000ത്തോളം ‘ക്വിന്റൽ’ വാഴകള്‍ വെള്ളത്തില്‍; ആശങ്കയിൽ മടിക്കൈയിലെ കർഷകർ കാഞ്ഞങ്ങാട് സ്റ്റാൻഡ് വിട്ട് പയ്യന്നൂർ ഭാഗത്തേക്ക് മത്സരിച്ച് ഓടി അലാമിപ്പള്ളിയിൽ കൂട്ടിയിടിക്കുകയായിരുന്നു. പയ്യന്നൂർ ഡിപ്പോയിലെ കെ.എസ്.ആർ.ടി.സിയും തബു ബസുമാണ് കൂട്ടിയിടിച്ചത്. ഹോസ്ദുർഗ് ഇൻസ്പെക്ടർ കെ.പി. ഷൈൻ സ്ഥലത്തെത്തി കെ.എസ്.ആർ.ടി സി ബസിനെയും സ്വകാര്യ ബസും ഡ്രൈവർമാരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

