KSDLIVENEWS

Real news for everyone

കാഞ്ഞങ്ങാട്ട് മത്സരിച്ചോടിയ കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസും കൂട്ടിയിടിച്ചു: ഡ്രൈവർമാർ അറസ്റ്റിൽ

SHARE THIS ON

കാഞ്ഞങ്ങാട്: മത്സരിച്ചോടിയ കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസും കൂട്ടിയിടിച്ചു. ഡ്രൈവർമാരെ അറസ്റ്റു ചെയ്തു. അലാമിപ്പള്ളിയിൽ കഴിഞ്ഞദിവസം വൈകീട്ടാണ് സംഭവം. സ്വകാര്യ ബസ് ഡ്രൈവർ തളിപ്പറമ്പ് ഏഴാംമൈലിലെ മഹേഷ് (35), കെ.എസ്.ആർ.ടി.സി ഡ്രൈവർ കണ്ണൂർ ചിറ്റാരിക്കൊവ്വലിലെ സുഹാഷ് (42) എന്നിവരാണ് അറസ്റ്റിലായത്. Also Read – 20,000ത്തോളം ‘ക്വിന്റൽ’ വാഴകള്‍ വെള്ളത്തില്‍; ആശങ്കയിൽ മടിക്കൈയിലെ കർഷകർ കാഞ്ഞങ്ങാട് സ്റ്റാൻഡ് വിട്ട് പയ്യന്നൂർ ഭാഗത്തേക്ക് മത്സരിച്ച് ഓടി അലാമിപ്പള്ളിയിൽ കൂട്ടിയിടിക്കുകയായിരുന്നു. പയ്യന്നൂർ ഡിപ്പോയിലെ കെ.എസ്.ആർ.ടി.സിയും തബു ബസുമാണ് കൂട്ടിയിടിച്ചത്. ഹോസ്ദുർഗ് ഇൻസ്പെക്ടർ കെ.പി. ഷൈൻ സ്ഥലത്തെത്തി കെ.എസ്.ആർ.ടി സി ബസിനെയും സ്വകാര്യ ബസും ഡ്രൈവർമാരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!