ബൈക്ക് യാത്രികനെ ഇടിച്ചിട്ടശേഷം വിനു വി ജോണും സംഘവും തിരിഞ്ഞുനോക്കിയില്ല’; ഏഷ്യാനെറ്റ് ന്യൂസ് മാധ്യമപ്രവര്‍ത്തകനെതിരെ ദൃക്സാക്ഷികള്‍

തിരുവനന്തപുരം > വെഞ്ഞാറമൂടില്‍ അപകടമുണ്ടാക്കിയ സംഘത്തില്വന്ന ഏഷ്യാനെറ്റ് ന്യൂസ് മാധ്യമപ്രവര്ത്തകൻ വിനു വി ജോണിനെതിരെ ദൃക്സാക്ഷികള്‍. ഗുരുതരമായി പരിക്കേറ്റ് റോഡില്‍ കിടന്ന ബൈക്ക് യാത്രികനെ വണ്ടിയില്‍ കയറ്റാനോ അവിടെയെത്തിയ നാട്ടുകാര്‍ക്കൊപ്പം രക്ഷാപ്രവര്‍ത്തനം നടത്താനോ സെലിബ്രിറ്റി ആങ്കര്‍ തയ്യാറായില്ലെന്നാണ് ആരോപണം. ഇന്ന് ഉച്ചയോടെ വെഞ്ഞാറമൂടിനടുത്ത് കീഴായിക്കോണത്ത് ഫയര്സ്റ്റേഷനുമുന്നില് അതിവേഗത്തിത്തിയ കാര്‍ ബൈക്കില്‍ ഇടിച്ചാണ് അപകടമുണ്ടായത്. അപകടമുണ്ടാക്കിയ കാറിനു പിറകെ എത്തിയ മറ്റൊരു കാര്‍ ഓടിച്ചിരുന്നത് വിനു വി ജോണ്‍ ആയിരുന്നു. രണ്ട് കാറുകളിലായി മരണവീട് സന്ദര്‍ശിച്ചശേഷം മടങ്ങുന്ന വഴിയായിരുന്നു വിനുവും സംഘവും. അപകടം നടന്നത് ഫയര്‍ സ്റ്റേഷന് സമീപമായതിനാല് ഫയര്‍ ആംബലുൻസ് എത്തി പരിക്കേറ്റയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

