ഷാജന് സ്കറിയക്ക് ശത്രുരാജ്യങ്ങളുടെ സഹായം കിട്ടുന്നുണ്ടാകാം: പി.വി അന്‍വര്‍ എം.എല്‍.എ

ഷാജൻ സ്കറിയക്ക് ശത്രുരാജ്യങ്ങളുടെ സഹായം കിട്ടുന്നുണ്ടാകാമെന്നും രാജ്യത്തിന്റെ സുരക്ഷയെ തന്നെ വിറ്റ് കാശാക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് ഷാജൻ നടത്തിക്കൊണ്ടിരിക്കുന്നതെന്നും പി.വി അൻവര്‍ എം.എല്‍.എ.
കേരളപോലീസിന്റ വൈറലെസ് മെസേജുകള്‍ ചോര്‍ത്തിയെടുത്ത് ഒരു മടിയും കൂടാതെ കേരളപോലീസിനെ നിയന്ത്രിക്കുന്നത് താനാണെന്നും പൊലീസിന്റെ രഹസ്യമായ വിവരങ്ങളെല്ലാം തനിക്കറിയാമെന്നും പറഞ്ഞ് ജനങ്ങളെ ബോധ്യപ്പെടുത്താൻ ശ്രമിക്കുകയാണ് ഷാജൻ സ്കറിയ. ഇതില്‍ ശക്തമായ പൊലീസ് നടപടിയുണ്ടാവേണ്ടതുണ്ട്. അത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും എം.എല്‍.എ പറഞ്ഞു.
തന്നെ കേരള പോലീസല്ല ഇന്ത്യയിലെ ഏത് ഏജൻസി ശ്രമിച്ചാലും തന്നെ പിടിക്കാൻ കഴിയില്ല കാരണം അത്രയും ശേഷിയും സഹായിക്കാൻ ആളുകളുണ്ടെന്ന് ഷാജൻ സ്കറിയ തന്റെ വീഡിയോയില്‍ പറയുന്നുണ്ട്. ഇതിലൂടെ ശത്രുരാജ്യങ്ങളുടെ സഹായം അദ്ദേഹത്തിന് കിട്ടുന്നുണ്ടാകാം. ഈ വിഷയത്തില്‍ ഡി.ജി.പിക്കും പ്രധാനമന്ത്രിക്കും പി.വി അൻവര്‍ പരാതി നല്‍കിയിട്ടുണ്ട്.
കേരള പോലീസിന് അന്വേഷണത്തിന് പരിമിതിയുണ്ട്. ഇതുവരെ സാജനെ പിടിക്കാൻ സാധിക്കാത്തതിനെ കുറിച്ച് ഉത്തരവാദിത്തപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരാണ് മറുപടി പറയേണ്ടത്. ഇപ്പോള്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത് സുപ്രീംകോടതി തടഞ്ഞിരിക്കുകയാണ്. മറുനാടൻ മലയാളി മാത്രമല്ല ഇത്തരത്തില്‍ വ്യാജ പ്രചരണം നടത്തുന്നതെന്നും ഓണ്‍ലൈൻ ചാനലുകള്‍ ഒരു മാഫിയ സംഘമായി പ്രവര്‍ത്തിക്കുകയാണെന്നും പി.വി അൻവര്‍ കൂട്ടിച്ചേര്‍ത്തു.

