KSDLIVENEWS

Real news for everyone

റിയാസ് മൗലവി വധം: മാസങ്ങൾക്ക് ശേഷം സ്പെഷ്യൽ പ്രോസിക്യൂട്ടറായി

SHARE THIS ON

കാസർകോട്: പ്രമാദമായ റിയാസ് മൗലവി കൊലക്കേസിൽ കോഴിക്കോട് ബാറിലെ അഭിഭാഷകനായ അഡ്വ. ടി ഷാജിത്തിനെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി സർക്കാർ നിയമിച്ചു. അഡ്വ. എം അശോകന്റെ ആകസ്മിക നിര്യാണത്തെ തുടർന്നാണ് സർക്കാർ അഡ്വ. ടി ഷാജിത്തിനെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചത്. നിരവധി കേസുകളിൽ വിചാരണ നടത്തി പരിചയസമ്പന്നനായ ക്രിമിനൽ അഭിഭാഷകനാണ് അഡ്വ. ടി ഷാജിത്ത്. സ്പെഷ്യൽ പ്രോസിക്യൂട്ടറായ കേരളത്തിലെ പ്രമുഖ ക്രിമിനൽ അഭിഭാഷകൻ അഡ്വ. എം അശോകന് വേണ്ടി വിചാരണാ നടപടികൾ പൂർത്തീകരിച്ചത് ജൂനിയറായ അഡ്വ. ഷാജിത്തായിരുന്നു. 2017 മാർച്ച് 20ന് അർധരാത്രിയാണ് കാസർകോട് ചൂരി പള്ളിക്കുള്ളിൽ റിയാസ് മൗലവിയെ ക്രൂരമായി കൊലപ്പെടുത്തുന്നത്. പ്രതികളായ കാസർകോട്ടെ അജേഷ് (അപ്പു), നിതിൻ കുമാർ (അഖിലേഷ്) എന്നിവരെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം അറസ്റ്റ് ചെയ്തിരുന്നു. ആറ് വർഷമായി പ്രതികൾ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!