KSDLIVENEWS

Real news for everyone

കാസറഗോഡിന്റെ പിന്നോക്കാവസ്ഥക്ക് മാറ്റം അനിവാര്യം’
കാസറഗോഡൻ യുവജന വികസന കൂട്ടായ്മ, ജില്ലാകമ്മറ്റി നിലവിൽ വന്നു

SHARE THIS ON

കാസറഗോഡ് : അടിസ്ഥാന സൗകര്യങ്ങൾ മുതൽ,ആരോഗ്യം വിദ്യാഭ്യാസം, വികസനം തുടങ്ങി സർവ്വ മേഖലയിലും ഏറെ പിന്നിൽ നിൽക്കുന്ന കാസർഗോഡ് ജില്ലയുടെ പിന്നോക്കാവസ്ഥക്ക്‌ പരിഹാരം കാണുന്നതിനും ശബ്ദിക്കുന്നതിനും ജില്ലയിലെ യുവാക്കളെ അണിചേർത്ത് കാസറഗോഡൻ വികസന യുവജന കൂട്ടായ്മ രൂപീകരിച്ചു.
വികസനങ്ങൾക്ക് അനന്തമായ സാധ്യതയുള്ള ജില്ലയിൽ കേവലം വാഗ്ദാനങ്ങൾ നൽകുന്നു എന്നതിനപ്പുറം പ്രഖ്യാപിച്ച ഒരു പദ്ധതിയും ഇവിടെ നടപ്പായിട്ടില്ല, രാഷ്ട്രീയ പാർട്ടികൾക്ക് ജാഥ തുടങ്ങാനുള്ള ജില്ലയായി കാസർഗോഡ് മാറിയതല്ലാതെ ഈ നാട്ടിലെ ജനപ്രതിനിധികൾ, മുഖ്യധാരാ രാഷ്ട്രീയ പാർട്ടി അധികാര വർഗ്ഗങ്ങൾ ഈ ജില്ലയെ എല്ലാ കൊണ്ടും പാടെ അവഗണിക്കുകയാണെന്നും
രൂപീകരണ യോഗം കുറ്റപ്പെടുത്തി.
ഏത് ചെറിയ രോഗത്തിന് പോലും കൃത്യമായൊരു ചികിത്സ ലഭിക്കുന്ന ഹോസ്പിറ്റൽ ഇവിടെയില്ല,അങ്ങ് കർണാടകയിലെ മംഗലാപുരത്തെ ശരണം പ്രാപിക്കേണ്ട ഗതികേടാണ് ഈ ജില്ലക്കാർക്ക്, മെഡിക്കൽ കോളേജിനെ കെട്ടിടമാക്കി ഉയർത്തി എന്നതിനപ്പുറം ഒന്നും അവിടെയും നടന്നിട്ടില്ല,
ഇവിടുത്തെ റോഡുകളുടെ കാര്യം പറയുകയേ വേണ്ട, കുഴിയില്ലാത്ത സ്ഥലം എവിടെ എന്ന് തിരഞ്ഞുപിടിച്ച് യാത്ര ചെയ്യേണ്ട അവസ്ഥയാണ്, വർഷകാലം കൂടി എത്തിയതോടെ കാസർഗോഡിലെ നഗര മധ്യ റോഡുകളിൽ വലിയ വാഴയും തെങ്ങും നടാനുള്ള കുഴികൾ രൂപപ്പെട്ടിട്ടുണ്ടെന്നും, ജില്ലയെ പ്രതിനിധീകരിക്കുന്ന എം എൽ എ,എം പി അടക്കമുള്ള ജനപ്രതിനിധികൾ സമ്പൂർണ്ണ പരാജയമാണെന്നും യോഗത്തിൽ പരോക്ഷമായ കുറ്റപ്പെടുത്തൽ ഉയർന്നു.
ഒരു ഭാഗത്ത് ദേശീയപാതയുടെ നിർമ്മാണം മാസങ്ങളായി തുടരുമ്പോൾ ജനങ്ങൾ യാത്ര ചെയ്യാൻ ആകെ ഉപയോഗിക്കുന്നത് നിലവിൽ നിർമ്മിച്ച സർവീസ് റോഡുകൾ എന്നിരിക്കെ,ആദ്യം സർവീസ് റോഡുകൾ നല്ല രീതിയിൽ നിർമിച്ച് യാത്ര സൗകര്യമൊരുക്കി അനുബന്ധ പ്രവർത്തികൾ തുടരണം എന്നതാണ് മാർഗ്ഗ നിർദ്ദേശവും, എന്നാൽ ഈ സർവീസ് റോഡുകൾ തുടക്കത്തിൽ തന്നെ മിക്കയിടത്തും പൊട്ടിപ്പൊളിഞ്ഞ് ജനങ്ങൾ യാത്രാദുരിതം നേരിടുകയാണെന്നും,
എന്ന് തീരുമെന്നറിയാത്ത ദേശീയപാത പ്രവൃർത്തി കഴിയുന്നത് വരെ ഈ ദുരിതം പേറി ക്ഷമയോടെ കാത്തിരിക്കണം എന്നത് അംഗീകരിക്കാൻ കഴിയാത്തതാണെന്നും, സർക്കാർ സംവിധാനങ്ങൾ കാസർഗോഡിനെ ഒന്ന് തിരിഞ്ഞു നോക്കണമെന്നും
മേൽ സൂചിപ്പിച്ച വിഷയങ്ങളിൽ അടിയന്തര പ്രാധാന്യത്തോടെയുള്ള പരിഹാരം ഉണ്ടായില്ല എങ്കിൽ കാസർഗോഡ് ജില്ലയിലെ യുവാക്കളെ രാഷ്ട്രീയത്തിനതീതമായി അണിനിരത്തി ശക്തമായ സമരമുറകൾക് ‘ജനകീയ യുവജന വികസന കൂട്ടായ്മ’ നേതൃത്വം നൽകുമെന്നും കൂട്ടായ്മ നേതാക്കൾ ksdlivenews നോട് പറഞ്ഞു.

യോഗത്തിൽ തെരഞ്ഞെടുത്ത ഭാരവാഹികൾ ഇപ്രകാരമാണ്👇🏼

പ്രസിഡന്റ്-സിദ്ദിഖ്
ജനറൽ സെക്രട്ടറി-അജ്മൽ അഷ്‌കർ
ട്രഷറർ-ഉനൈസ് നുസ്രത്

വൈസ് പ്രസിഡന്റുമാർ-ജാസർ പൊവ്വൽ,,സന്തോഷ്.

ജോയിൻ സെക്രട്ടറിമാർ-
അലി കാങ്കാൽ , ജോബിൻ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!