KSDLIVENEWS

Real news for everyone

ഡല്‍ഹി ജിമ്മില്‍ ട്രെഡ്മില്‍ ഓടുന്നതിനിടെ 24കാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു

SHARE THIS ON

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ രോഹിണി ഏരിയയിലെ ജിമ്മില്‍ ട്രെഡ്മില്ലില്‍ ഓടുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 24-കാരന്‍ മരിച്ചു. സാക്ഷം പ്രുതിയാണ് മരിച്ചത്. അദ്ദേഹം ബിടെക് പൂര്‍ത്തിയാക്കി ഗുരുഗ്രാം ആസ്ഥാനമായുള്ള ഒരു സ്ഥാപനത്തില്‍ ജോലി ചെയുകയായിരുന്നു. രോഹിണി സെക്ടര്‍ 19-ല്‍ താമസിക്കുന്ന ഇദ്ദേഹം സെക്ടര്‍ 15-ലെ ജിംപ്ലക്സ് ഫിറ്റ്നസ് സോണില്‍ പോകുമായിരുന്നു. ചൊവ്വാഴ്ച രാവിലെ 7.30 ഓടെ ട്രെഡ്മില്ലില്‍ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ വൈദ്യുതാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് ജിം മാനേജര്‍ അനുഭവ് ദുഗ്ഗലിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് തുല്യമല്ലാത്ത മനഃപൂര്‍വമായ നരഹത്യ, യന്ത്രോപകരണങ്ങളുമായി ബന്ധപ്പെട്ട് അശ്രദ്ധമായ പെരുമാറ്റം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.  

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!