KSDLIVENEWS

Real news for everyone

എംബാപ്പെ വിഷയത്തില്‍ പി.എസ്.ജിക്ക് എതിരെ നിയമ നടപടികള്‍ സ്വീകരിക്കും എന്നു മുന്നറിയിപ്പ്

SHARE THIS ON

ഫ്രഞ്ച് താരം കിലിയൻ എംബപ്പെക്ക് എതിരായ ക്ലബിന്റെ സമീപനത്തില്‍ പ്രതിഷേധവും ആയി ഫ്രഞ്ച് ഫുട്‌ബോള്‍ താരങ്ങളുടെ യൂണിയൻ.

എല്ലാ താരങ്ങളും സുരക്ഷിതമായ നല്ല ജോലി സ്ഥലവും പെരുമാറ്റവും അര്‍ഹിക്കുന്നു എന്നു പറഞ്ഞ അവര്‍ എംബപ്പെക്ക് എതിരായ പി.എസ്.ജി സമീപനത്തെ വിമര്‍ശിച്ചു. താരത്തിന് എതിരെ കടുത്ത സമ്മര്‍ദ്ദം നല്‍കി താരത്തെ ടീമില്‍ നിന്നു പറഞ്ഞു വിടാൻ ശ്രമിക്കുന്ന രീതി അനുവദിക്കാൻ ആവില്ല എന്നു പറഞ്ഞ അവര്‍ ഇത് താരത്തിന് എതിരായ പീഡനം ആണ് എന്നും ആരോപിച്ചു.

ഫ്രഞ്ച് നിയമങ്ങള്‍ പ്രകാരം ഇത് നിയമവിരുദ്ധമാണ് എന്നും കൂട്ടിച്ചേര്‍ത്തു. ഇത്തരത്തില്‍ പെരുമാറുന്ന ക്ലബിന് എതിരെ സിവില്‍, ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കും എന്ന മുന്നറിയിപ്പും യൂണിയൻ നല്‍കി. നിലവില്‍ എംബപ്പെയെ വില്‍ക്കാൻ ഉറച്ചു നില്‍ക്കുക ആണ് പി.എസ്.ജി. അതേസമയം ഈ സീസണില്‍ കൂടി ഫ്രഞ്ച് ക്ലബില്‍ തുടര്‍ന്ന ശേഷം അടുത്ത സീസണില്‍ സൗജന്യമായി റയല്‍ മാഡ്രിഡില്‍ ചേരുക എന്നത് ആണ് എംബപ്പെയുടെ ഉദ്ദേശം എന്നാണ് പി.എസ്.ജി കരുതുന്നത്. നിലവില്‍ താരത്തെ പ്രീ സീസണ്‍ ടൂര്‍ ടീമില്‍ നിന്നു ഒഴിവാക്കിയ പി.എസ്.ജി താരത്തെ മറ്റ് ടീം അംഗങ്ങളും ആയി പരിശീലനത്തില്‍ ഏര്‍പ്പെടാനും അനുവദിക്കുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!