സിറ്റിയെ വീഴ്ത്തി ഗണ്ണേഴ്സ് ചാമ്ബ്യന്‍സ്; വീഡിയോ കാണാം

മാഞ്ചസ്റ്റര്‍: എഫ്.എ കമ്യൂണിറ്റി ഷീല്‍ഡ് ഫുട്ബാള്‍ കിരീടത്തില്‍ ഗണ്ണേഴ്സ് മുത്തം. വെബ്ലി സ്റ്റേഡിയത്തില്‍ നിശ്ചിത സമയം 1-1ല്‍ അവസാനിച്ച കളിയില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് മാഞ്ചസ്റ്റര്‍ സിറ്റിയെ ആഴ്സനല്‍ പരാജയപ്പെടുത്തിയത്.
ഒന്നിനെതിരെ നാലു ഗോളിനായിരുന്നു ഷൂട്ടൗട്ടില്‍ ആഴ്സനലിന്റെ ജയം. ഇതോടെ പുതിയ സീസണ് കിരീടത്തോടെ തുടങ്ങാമെന്ന ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്-ചാമ്ബ്യൻസ് ലീഗ് ചാമ്ബ്യന്മാരുടെ മോഹം പൊലിഞ്ഞു.
77ാം മിനിറ്റില്‍ കോള്‍ പാമറിലൂടെ ലീഡ് നേടിയ സിറ്റി കളി അവസാന മിനിറ്റുകളിലെത്തിയപ്പോള് ജയം ഉറപ്പിച്ചതായിരുന്നു. എന്നാല്‍, ഫൈനല്‍ വിസിലിന് സെക്കൻഡുകള്‍ ശേഷിക്കെ ഇൻജുറി ടൈമിന്റെ പത്താം മിനിറ്റില്‍ ലിയാൻഡ്രോ ട്രൊസാര്‍ഡ് സന്ദര്‍ശകരുടെ രക്ഷക്കെത്തി. ഷൂട്ടൗട്ടില്‍ സിറ്റിയുടെ സൂപ്പര്‍ താരം കെവിൻ ഡിബ്രൂയിന്റെ ഷോട്ട് ബാറില്‍ തട്ടിത്തെറിച്ചപ്പോള്‍ റോഡ്രിയുടെ അടി ആഴ്സനല്‍ ഗോളി തടുത്തു.

