റാക് മലനിരകളിൽ മലയാളി പ്രവാസി സാഹസിക യാത്രികരുടെ കൂട്ടായ്മയായ എ4 അഡ്വഞ്ചറിൻ്റെ നേതൃത്വത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം

ദുബായ്∙ മലയാളി പ്രവാസി സാഹസിക യാത്രികരുടെ കൂട്ടായ്മയായ എ4 അഡ്വഞ്ചറിൻ്റെ നേതൃത്വത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനം റാസൽ ഖൈമ മല നിരകളിൽ ആഘോഷിച്ചു. സ്ഥാപകൻ ഹരി നോർത്ത് കോട്ടച്ചേരി പ്രസംഗിച്ചു.യുഎഇ, ഇന്ത്യ എന്നീ രാജ്യങ്ങളുടെ ദേശീയഗാനത്തോടെ ആരംഭിച്ച പരിപാടിയിൽ മല യാത്രയും മധുര വിതരണവും നടന്നു.റസീൻ റഷിദ്, ബിൻസി തോമസ് , അജാസ് ബീരാൻ , അദ്നാൻ കാലടി , അബ്ദുൾ റൗഫ്, വിനീത് മോഹൻ, ഷാനു കോഴിക്കോട്, സൂര്യ അരുൺ എന്നിവർ നേതൃത്വം നൽകി.

