KSDLIVENEWS

Real news for everyone

രാഹുലുമായി സ്വകാര്യ കൂടിക്കാഴ്ച; ആഗ്രഹം പ്രകടിപ്പിച്ച് യുഎസ് കോൺഗ്രസ് പ്രതിനിധിസംഘം

SHARE THIS ON

ന്യൂഡൽഹി ∙ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താൻ താൽപര്യം പ്രകടിപ്പിച്ച് യുഎസ് കോൺഗ്രസ് പ്രതിനിധി സംഘത്തിലെ ചിലർ. മുതിർന്ന പാർട്ടി വക്താവ് പ്രവീൺ ചക്രവർത്തിയാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. രാജ്യത്ത് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ പങ്കെടുക്കാനെത്തിയതാണു യുഎസ് കോൺഗ്രസ് പ്രതിനിധിസംഘം. പ്രതിനിധിസംഘത്തിലെ ചിലർ ദിവസങ്ങൾക്കു മുൻപു ബന്ധപ്പെട്ടതായും രാഹുൽ ഗാന്ധിയുമായി സ്വകാര്യ കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയതായും പ്രവീൺ പറഞ്ഞു. രാഹുൽ  വയനാട്ടിൽ നിന്നെത്തിയാൽ ഉടനെ കൂടിക്കാഴ്ചയ്ക്കു ശ്രമിക്കുന്നതിൽ സന്തോഷമാണെന്നായിരുന്നു പ്രതികരണം. രാഹുലുമായി കൂടിക്കാഴ്ച നടത്തുന്നതിനായി ഔദ്യോഗിക അപേക്ഷ നൽകാൻ ആവശ്യപ്പെട്ടതായും പ്രവീൺ വിശദീകരിച്ചു.   കൂടിക്കാഴ്ചയ്ക്കു വിദേശകാര്യ മന്ത്രാലയം അനുമതി നൽകുമോയെന്ന ചോദ്യത്തിന്, അതു വിദേശകാര്യ മന്ത്രാലയവും യുഎസ് കോൺഗ്രസ് പ്രതിനിധിസംഘവും തമ്മിലുള്ള വിഷയമാണെന്നും രാഹുലുമായി കൂടിക്കാഴ്ച ആഗ്രഹിക്കുന്നുണ്ടെങ്കിൽ വിദേശകാര്യ മന്ത്രാലയം ആശങ്കപ്പെടുന്നത് എന്തിനാണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ അമേരിക്കൻ വംശജരായ റോ ഖന്നയും താനേദാറും പ്രതിനിധി സംഘത്തിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!