വളർത്തുനായകൾക്ക് ലൈസൻസെടുക്കണം- ഇല്ലെങ്കിൽ പിഴയും നിയമനടപടിയും നേരിടേണ്ടി വരും- കളക്ടർ

കാസർകോട്: വളർത്തുനായകൾക്ക് പേവിഷബാധയ്ക്കെതിരായ കുത്തിവെപ്പ് സെപ്റ്റംബറിൽ നൽകി പഞ്ചായത്ത്/നഗരസഭയിൽനിന്ന് ലൈസൻസെടുക്കണമെന്ന് അനിമൽ ബർത്ത് കൺട്രോൾ അവലോകന യോഗത്തിൽ കളക്ടർ കെ.ഇമ്പശേഖർ പറഞ്ഞു. ലൈസൻസ് കൂടാതെ നായ്ക്കളെ വളർത്തുന്നവർക്കെതിരെ പിഴയും മറ്റു നിയമനടപടികളും പഞ്ചായത്ത് അധികാരികൾ സ്വീകരിക്കണമെന്നും കളക്ടർ ആവശ്യപ്പെട്ടു.

