ഹെലികോപ്റ്ററിൽ വെച്ച് യുവതിക്ക് സുഖ പ്രസവം

കൊച്ചി: ലക്ഷദ്വീപില്‍ നിന്ന് കൊച്ചിയിലെ ആശുപത്രി യാത്രയില്‍ യുവതി ഹെലികോപ്ടറില്‍ പ്രസവിച്ചു. കവരത്തി സ്വദേശിനിയായ നുസൈബ ആണ് ഹെലികോപ്ടറില്‍ കുഞ്ഞിനെ പ്രസവിച്ചത്.
കവരത്തിയിലെ ആശുപത്രിയില്‍ നിന്ന് പവന്‍ഹാന്‍സിന്റെ ഹെലികോപ്ടറില്‍ കൊച്ചിയിലേക്ക് വരികയായിരുന്നു. ഹെലികോപ്ടര്‍ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് യുവതി ഹെലികോപ്ടറില്‍ വച്ച് കുഞ്ഞിന് ജന്മം നല്‍കിയത്. നുസൈബയോടൊപ്പം മാതാപിതാക്കളായ ഫാത്തിമ, ജമാലുദ്ദീന്‍ എന്നിവരും നഴ്സും ഹെലികോപ്ടറില്‍ ഉണ്ടായിരുന്നു. കൊച്ചിയിലെത്തിയ ഉടന്‍ പ്രത്യേക ആംബുലന്‍സില്‍ ഇവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.

