KSDLIVENEWS

Real news for everyone

പുനർ നിർമ്മിച്ച മാലോം ജുമാമസ്ജിദ് നാളെ നാടിന് സമർപ്പിക്കും

SHARE THIS ON

അഞ്ച് ശുഹദാക്കൾ മറവെട്ട് കിടക്കുന്ന മാലോത്തെ പുതുക്കി പണിത ബദർ ജുമാമസ്ജിദ് നാളെ നാടിന് സമർപ്പിക്കും.

ചിത്താരി അഹ്‌മദ് ഹാജിയുടെ സ്‌മരണാർത്ഥമാണ് മക്കളും ബന്ധുക്കളും പള്ളിയുടെ പുനർനിർമ്മാണം ഏറ്റെടുത്ത് പൂർത്തീകരിച്ച് നൽകിയിരിക്കുന്നത്.

പള്ളി നാടിന് സമർപ്പിക്കുന്ന ഉദ്ഘാടന കർമ്മം നാളെ (16/10/20) അസർ നിസ്‌കാരാനന്തരം ബഹുമാനപ്പെട്ട കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാളിയും, സമസ്‌ത കേരള ജമീയ്യത്തുൽ ഉലമ അധ്യക്ഷനുമായ സയ്യിദ്‌ ജിഫ്രി മുത്ത്‌ക്കോയ തങ്ങളവറുകളാണ് നിർവ്വഹിക്കുന്നത്.

പുനർനിർമ്മിച്ച മാലോം ബദർ ജുമാമസ്ജിദ് ചിത്താരി അഹ്‌മദ് ഹാജിയുടെ മകൻ സലീമിൽ നിന്നാണ് വഖഫ് അധികാരം വാങ്ങി ജിഫ്രി മുത്ത്ക്കോയ തങ്ങൾ നാടിന് സമർപ്പിക്കുന്നത്.

പുതുക്കി പ്പണിത പള്ളിയുടെ നിർമ്മാണം ഒരു ലാഭേച്ഛയും പ്രതീക്ഷിക്കാതെ ഏറ്റെടുത്ത് നടത്തിയത് ചിത്താരി റൈറ്റർ അബ്ദുൽ റഹിമാൻ ഹാജി അവറുകളാണ്.

(ജാഫർ കാഞ്ഞിരായിൽ)

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!