KSDLIVENEWS

Real news for everyone

രണ്ടാം ബാച്ച് റഫാലുകൾ ഉടൻ വരും ; ഇന്ത്യൻ പ്രതിനിധികൾ ഫ്രാൻസിൽ

SHARE THIS ON

റഫാൽ വിമാനങ്ങളുടെ രണ്ടാം ബാച്ച് ഇന്ത്യയിലേക്ക് എത്താനിരിക്കെ ഫ്രാൻസിലെ ഡസ്സോ കമ്പനിയുടെ നിർമ്മാണശാല സന്ദർശിച്ച് ഇന്ത്യൻ പ്രതിനിധികൾ.അസിസ്റ്റന്റ് ചീഫ് ഓഫ് എയർസ്റ്റാഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഫ്രാൻസിലെത്തിയിരിക്കുന്നത് . റഫാൽ കരാറിന്റെ പുരോഗതി വിലയിരുത്തുകയാണ് സംഘത്തിന്റെ ലക്ഷ്യം . അംബാല വ്യോമത്താവളത്തിലേക്ക് തന്നെയായിരിക്കും രണ്ടാം ബാച്ച് റഫാൽ വിമാനങ്ങളും എത്തിക്കുക . 36 റഫാൽ വിമാനങ്ങളാണ് ഫ്രാൻസിൽ നിന്ന് ഇന്ത്യ വാങ്ങുന്നത് . ഇതിൽ 5 എണ്ണമാണ് ജൂലൈയിൽ ഇന്ത്യയിൽ എത്തിച്ചത് .36 റഫാലുകൾ വാങ്ങുന്നതിനായി 59,000 കോടി രൂപയുടെ കരാറിലാണ് ഇന്ത്യ ഒപ്പുവച്ചിരിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!