KSDLIVENEWS

Real news for everyone

ഏഷ്യൻ ഗെയിംസ് 2023; മിക്‌സഡ് ഡബിള്‍സ് ടെന്നീസില്‍ ബൊപ്പണ്ണ-ഋതുജ സഖ്യത്തിന് സ്വര്‍ണം

SHARE THIS ON

ഹാങ്ചൗ: 2023 ഏഷ്യന്‍ ഗെയിംസിന്റെ ഏഴാം ദിനം ഇന്ത്യയ്ക്ക് ആദ്യ സ്വർണം. മിക്സഡ് ഡബിൾസ് ടെന്നീസിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ-ഋതുജ ഭോസാലെ സഖ്യം സ്വർണം നേടി. ഫൈനലിൽ ചൈനീസ് തായ്പേയിയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ സ്വർണം നേടിയത്. ആവേശകരമായ ഫൈനലിൽ ആദ്യ സെറ്റ് നഷ്ടപ്പെട്ടിട്ടും പിന്നീട് ബൊപ്പണ്ണ-ഋതുജ സഖ്യം തിരിച്ചടിച്ച് സ്വർണം നേടുകയായിരുന്നു. സ്കോർ: 2-6, 6-3, 10-4 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം മത്സരത്തില്‍ ഇന്ത്യയുടെ സരബ്‌ജോത് സിങ്-ദിവ്യ ടി.എസ് സഖ്യം വെള്ളി നേടി. ഫൈനലിൽ ചൈനയോടാണ് ഇന്ത്യൻ ടീം പരാജയപ്പെട്ടത്. ഒരു ഘട്ടത്തിൽ മുന്നിൽ നിന്ന ഇന്ത്യ അവസാനമാണ് മത്സരം കൈവിട്ടത്. ഷൂട്ടിങ്ങിൽ നിന്ന് ഇന്ത്യ സ്വന്തമാക്കുന്ന 19-ാം മെഡലാണിത്. ബോക്സിങ് റിങ്ങിൽ നിന്ന് ഇന്ത്യ രണ്ട് മെഡലുറപ്പിച്ചു. വനിതകളുടെ 54 കിലോ വിഭാഗം ബോക്‌സിങ്ങില്‍ ഇന്ത്യ മെഡലുറപ്പിച്ചു. ഇന്ത്യന്‍ യുവതാരം പ്രീതി പന്‍വാര്‍ സെമിയിലെത്തി. ക്വാര്‍ട്ടര്‍ ഫൈനലില്‍ കസാഖ്‌സ്താന്‍ താരം ഷായ്‌ന ഷെക്കര്‍ബെക്കോവയെ തകര്‍ത്താണ് പ്രീതി അവസാന നാലിലെത്തിയത്. 4-1 എന്ന സ്‌കോറിനാണ് താരത്തിന്റെ വിജയം. വെറും 18 വയസ്സ് മാത്രമാണ് പ്രീതിയുടെ പ്രായം. വനിതകളുടെ 75 കിലോ വിഭാഗത്തിൽ ഇന്ത്യയുടെ ലോകചാമ്പ്യൻ ലവ്ലിന ബോർഗോഹെയ്നും സെമിയിലെത്തി. ക്വാര്‍ട്ടര്‍ ഫൈനലില്‍ ലവ്‌ലിന ദക്ഷിണ കൊറിയയുടെ സുയിയോണ്‍ സിയോങ്ങിനെ കീഴടക്കിയാണ് താരം സെമിയിലെത്തിയത്. സ്‌കോര്‍ 5-0. ഈ ഇനത്തിലെ ഇന്ത്യയുടെ സ്വർണമെഡൽ പ്രതീക്ഷയാണ് ലവ്ലിന. ലോങ്ജമ്പില്‍ മുരളി ശ്രീശങ്കറും 1500 മീറ്റര്‍ ഓട്ടത്തില്‍ ജിന്‍സണ്‍ ജോണ്‍സണും ഫൈനലിലെത്തി. ലോങ് ജമ്പില്‍ മറ്റൊരു ഇന്ത്യന്‍ താരമായ ജസ്വിന്‍ ആല്‍ഡ്രിനും 1500 മീറ്ററില്‍ അജയ് കുമാറും ഫൈനലിലെത്തിയിട്ടുണ്ട്. ആദ്യ ശ്രമത്തില്‍ തന്നെ 7.97 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് ശ്രീശങ്കര്‍ ഫൈനലിലെത്തിയത്. ജസ്വിന്‍ മൂന്നാം ശ്രമത്തില്‍ 7.67 മീറ്റര്‍ ദൂരം ചാടി ഫൈനലിന് യോഗ്യത നേടി. ഷൂട്ടിങ്ങില്‍ ഇന്ത്യ മെഡലുറപ്പിച്ചുകഴിഞ്ഞു. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം മത്സരത്തില്‍ ഇന്ത്യയുടെ സരബ്‌ജോത് സിങ്-ദിവ്യ ടി.എസ് സഖ്യം ഫൈനലിലെത്തിയിട്ടുണ്ട്. നിലവില്‍ ഒൻപത് സ്വര്‍ണവും 13 വെള്ളിയും 13 വെങ്കലവുമടക്കം 34 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്താണ്. 12:57 pm (IST) Sept 30 ഇന്ത്യയ്ക്ക് ഒന്‍പതാം സ്വര്‍ണം മിക്‌സഡ് ഡബിള്‍സ് ടെന്നീസില്‍ ബൊപ്പണ്ണ-ഋതുജ സഖ്യത്തിന് സ്വര്‍ണം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!