കശ്മീരിന്റെ അവകാശങ്ങള്‍ തിരിച്ചു നല്‍കണം’: പിഡിപിയുമായി സഖ്യം പ്രഖ്യാപിച്ച് മെഹ്ബൂബ മുഫ്തിയും ഫാറൂഖ് അബ്ദുള്ളയും

ന്യൂഡൽഹി: രാഷ്ട്രീയ എതിരാളിയായ മെഹ്ബൂബ മുഫ്തിയുടെ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി)യുമായി സഖ്യം പ്രഖ്യാപിച്ച് നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ള. 2019 ഓഗസ്റ്റ് അഞ്ചിനു മുമ്പ് കശ്മീരിലെ ജനങ്ങൾക്ക് ഉണ്ടായിരുന്ന അവകാശങ്ങൾ കേന്ദ്ര സർക്കാർ തിരിച്ചു നൽകണമെന്ന് ഫാറൂഖ് അബ്ദുള്ള ആവശ്യപ്പെട്ടതായി എഎൻഐ വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു.പീപ്പിൾസ് അലയൻസ് ഫോർ ഗുപ്കർ ഡിക്ലറേഷൻ എന്നാണ് സഖ്യത്തിന്റെ പേര്. ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള പോരാട്ടമാണ് തങ്ങളുടേതെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിന്റെ പ്രത്യേക പദവി സംബന്ധിച്ച വിഷയം ചർച്ചചെയ്യാൻ ഫാറൂഖ് അബ്ദുള്ളയുടെ വസതിയിൽ ചേർന്ന യോഗത്തിനുശേഷമാണ് ഇക്കാര്യങ്ങൾ തീരുമാനിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.
CNN cmകഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് കേന്ദ്ര സർക്കാർ കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിക്കുകയും ചെയ്തത്. ഇതിനു പിന്നാലെ മുൻ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുള്ള, ഒമർ അബ്ദുള്ള, മെഹ്ബൂബ മുഫ്തി എന്നിവർ അടക്കമുള്ള നേതാക്കളെ വീട്ടുതടങ്കലിലാക്കിയിരുന്നു. ഒമർ അബ്ദുള്ളയേയും ഫാറൂഖ് അബ്ദുള്ളയേയും നേരത്തെ മോചിപ്പിച്ചുവെങ്കിലും ഒരു വർഷത്തിലധികം വീട്ടുതടങ്കലിൽ കഴിയേണ്ടിവന്ന മെഹ്ബൂബയെ കഴിഞ്ഞ ദിവസമാണ് മോചിപ്പിച്ചത്.

