KSDLIVENEWS

Real news for everyone

കോവിഡ് ജോലിക്കിടെ അധ്യാപകൻ മരിച്ച സംഭവത്തിൽ നടപടി വേണം -എം.എൽ.എ.

SHARE THIS ON

കാസർകോട്: കോവിഡ് ജോലിക്ക്‌ നിയോഗിക്കപ്പെട്ട പുത്തിഗെ സൂരംബയലിലെ അധ്യാപകൻ എം. പദ്മനാഭൻ കോവിഡ് ബാധിച്ചു മരിച്ച സംഭവം അധികാരികളുടെ അനാസ്ഥയാണെന്ന് എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ. ആരോപിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ സംരക്ഷണം സർക്കാർ ഏറ്റെടുക്കുകയും നഷ്ടപരിഹാരം നൽകുകയും വേണം.

അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫസർ സി.രവീന്ദ്രനാഥിനും അയച്ച കത്തിൽ എം.എൽ.എ. ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!