ചെറുവത്തൂർ ഉപജില്ലാ കായികമേള : ചീമേനി ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ

പിലിക്കോട്: കാലിക്കടവ് മൈതാനത്ത് മൂന്ന് ദിവസങ്ങളിലായി നടന്ന ചെറുവത്തൂർ ഉപജില്ലാ കയികമേളയിൽ 302 പോയിന്റ് നേടി ചീമേനി ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി. 119 പോയിന്റുമായി ജി.എച്ച്.എസ്.എസ്. ഉദിനൂരാണ് രണ്ടാംസ്ഥാനത്ത്. 117 പോയിന്റുമായി ജി.എച്ച്.എസ്.എസ്. കുട്ടമത്ത് മൂന്നാംസ്ഥനം നേടി. വിജയികൾക്ക് പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് പി.പി. പ്രസന്നകുമാരി ട്രോഫികൾ വിതരണംചെയ്തു. എ.ഇ.ഒ. രമേശൻ പുന്നത്തിരിയൻ അധ്യക്ഷനായി. മൂന്നുദിവസം മേളയിലെ താരങ്ങൾക്കും ഒഫീഷ്യലുകൾക്കും ഭക്ഷണമൊരുക്കിയ പി. നാരായണനെ ചടങ്ങിൽ ആദരിച്ചു. പി.കെ. മുരളീകൃഷ്ണൻ, എം.സി. നിഖിലേഷ് എന്നിവർ സംസാരിച്ചു

