കുമ്പള ഫുട്ബോൾ അക്കാദമി ജില്ലാ സ്പോട്ർസ് കൗൺസിലിന്റെ സഹകരണത്തോടെ മഞ്ചേശ്വരം ബീച്ച് പാർക്ക് സ്വിമ്മിംഗ് പൂളിൽ സംഘടിപ്പിച്ച സൗജന്യ നീന്തൽ പരിശീലന ക്യാമ്പ് സമാപിച്ചു

കുമ്പള : മുങ്ങി മരണങ്ങൾ വർദ്ധിച്ചു കൊണ്ടിരിക്കുന്ന വർത്തമാന കാലത്ത് കാലം അനുകരിക്കാൻ പോകുന്ന മാതൃകാപരമായ പ്രവർത്തനത്തിന് തുടക്കം കുറിച്ച, “കുമ്പള ഫുട്ബോൾ അക്കാദമി” മഞ്ചേശ്വരം ബീച്ച് പാർക്ക് സ്വിമ്മിംഗ് പൂളിൽ എട്ടു ആഴ്ചകളായി സംഘടിപ്പിച്ചു വന്ന സൗജന്യ നീന്തൽ പരിശീലക്യാമ്പ് സമാപിച്ചു.
പത്തിനും പതിനെട്ടിനും ഇടയിൽ വയസ്സ് പ്രായമുള്ള നൂറോളം കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്. ഇതിൽ നാല്പതോളം കുട്ടികൾ പരിശീലനം നേടി.
സമാപന ചടങ്ങ് കാസർകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് “സൈമ സി എ” ഉത്ഘാടനം ചെയ്തു.
കുമ്പള ഫുട്ബോൾ അക്കാദമി പ്രസിഡന്റും കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷനുമായ “അഷ്റഫ് കർള” അദ്ധ്യക്ഷത വഹിച്ചു.
മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് “ഷമീന ടീച്ചർ വൈസ് പ്രസിഡണ്ട് ഹനീഫ പി കെ,
കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് താഹിറ യൂസഫ്,
വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ,
കുമ്പള ഗ്രാമ പഞ്ചായത്ത് അംഗം ബി എ റഹിമാൻ, മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് അംഗം മുംതാസ് സമീറ, മംഗൽപാടി ഗ്രാമപഞ്ചായത്ത് അംഗം മുഹമ്മദ് ബൂൺ, കെ വി യുസഫ്, സിദ്ദിഖ് ലോഗി, പരിശീലകരായ സന്തോഷ്, പ്രശാന്ത്. വൈക. ശീതൾ തുടങ്ങിയവർ സംസാരിച്ചു.
കുട്ടികളുടെ രക്ഷ കർത്താക്കളും ചടങ്ങിൽ സംബന്ധിച്ചു.
മുഹമ്മദ് കുഞ്ഞി കുമ്പോൽ നന്ദി പറഞ്ഞു.

