KSDLIVENEWS

Real news for everyone

കോവിഡ് പോസിറ്റീവായ കൊറോണ പ്രസവിച്ചു “പെൺകുഞ്ഞ്”

SHARE THIS ON

കൊല്ലം: കോവിഡ് പോസിറ്റീവായ ‘കൊറോണക്ക്’ പെണ്‍കുഞ്ഞ്. മതിലില്‍ ഗീതാമന്ദിരത്തില്‍ ജിനു സുരേഷിന്റെ ഭാര്യ കൊറോണയാണ് കൊല്ലം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് ചികിത്സയിലിരിക്കെ വ്യാഴാഴ്ച പ്രസവിച്ചത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.

24 വയസ്സുകാരിയായ കൊറോണയുടെ രണ്ടാമത്തെ കുഞ്ഞാണ് ഇത്, പേര് അര്‍പ്പിത്. ഗര്‍ഭസംബന്ധമായ പതിവുപരിശോധനയ്ക്ക് എത്തിയപ്പോള്‍ നടത്തിയ സ്രവപരിശോധനയിലാണു കൊറോണയ്ക്കു കോവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് ഈ മാസം 10ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. വ്യാഴാഴ്ച പുലര്‍ച്ചെ 2.30 നായിരുന്നു പ്രസവം. കാട്ടു എന്ന പേരില്‍ അറിയപ്പെടുന്ന കൊല്ലം മതിലില്‍ കാട്ടുവിള വീട്ടില്‍ ആര്‍ട്ടിസ്റ്റ് തോമസിന്റെ ഇരട്ട മക്കളാണു കൊറോണയും കോറലും. പ്രകാശവലയം എന്ന അര്‍ഥത്തിലാണു മകള്‍ക്കു ഇവര്‍ കൊറോണ എന്ന പേരിട്ടത്. പ്രവാസിയായ ജിനു നാട്ടിലുണ്ട്. കൊറോണ – ജിനു ദമ്ബതികളുടെ മൂത്തമകന്‍ അര്‍ണബ് (5). ഇവര്‍ക്ക് കൊറോണ എന്നതു മകളുടെ പേരില്‍ അവസാനിക്കുന്നില്ല. തോമസിന്റെ ഭാര്യ ഷീബ നടത്തിയിരുന്ന ബ്യൂട്ടി പാര്‍ലറിന്റെ പേരും കൊറോണ എന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!