KSDLIVENEWS

Real news for everyone

പലസ്തീന് ജീവന്‍രക്ഷാ മരുന്നുകളും സഹായങ്ങളുമായി ഇന്ത്യ; വ്യോമസേന വിമാനം ഗാസയിലേക്ക്

SHARE THIS ON

ന്യൂഡല്‍ഹി : ഇസ്‌റാഈല്‍ ക്രൂരതയില്‍ ദുരിതംപേറുന്ന ഗസ്സയിലെ ജനങ്ങള്‍ക്ക് സഹായവുമായി ഇന്ത്യ. 6.5 ടണ്‍ മരുന്നുകളും ദുരിത ബാധിതര്‍ക്കുളള 32 ടണ്‍ അവശ്യവസ്തുക്കളും അടങ്ങുന്ന വിമാനം ഗാസയിലേക്ക് പുറപ്പെട്ടു.

ഈജിപ്തിലെ റാഫ അതിര്‍ത്തി വഴിയാണ് വ്യോമസേന ഗാസയിലെത്തുക.

ജീവന്‍ രക്ഷാ മരുന്നുകള്‍, സര്‍ജിക്കല്‍ ഉപകരണങ്ങള്‍, ടെന്റുകള്‍, സ്ലീപ്പിംഗ് ബാഗുകള്‍, ടര്‍പോളിനുകള്‍, സാനിറ്ററി വസ്തുക്കള്‍, വാട്ടര്‍ പ്യൂരിഫിക്കേഷന്‍ ടാബ്ലറ്റുകള്‍ തുടങ്ങിയ 38.5 ണ്‍ അത്യാവശ്യ സാധനങ്ങളാണ് ഗാസയില്‍ എത്തിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി. ഒക്‌ടോബര്‍ ഏഴിന് സ്രയേല്‍- ഹമാസ് ഏറ്റുമുട്ടല്‍ തുടങ്ങിയ ശേഷമുള്ള ഇന്ത്യയുടെ ആദ്യസഹായമാണ് ഇത്.

വ്യോമസേനയുടെ ഏറ്റവും വലിയ ചരക്കുവിമാനമാണ് ഗാസയിലേക്ക എത്തുന്നത്. പലസ്തീന് സഹായവുമായി എത്തുന്ന അപൂര്‍വ്വം ചില അറബ് ഇതര രാജ്യങ്ങളുടെ ഗണത്തിലാണ് ഇന്ത്യയും ഇതോടെയെത്തുന്നത്.

മരുന്നുകള്‍, ശസ്ത്രക്രിയയ്ക്ക് അവശ്യമായ വസ്തുക്കള്‍, ടെന്റുകള്‍, സ്ലീപ്പിങ് ബാഗുകള്‍, സാനിറ്ററി യൂട്ടിലിറ്റികള്‍, ജലശുദ്ധീകരണ ഗുളികകള്‍ എന്നിവയും ഇവയില്‍ ഉള്‍പ്പെടുന്നതായി വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.

ഈജിപ്തിലെ എല്‍-ഐറിഷ് വിമാനത്താവളത്തിലേക്കാണ് വിമാനം പോകുന്നത്. ഇവിടെനിന്ന് അതിര്‍ത്തി വഴിയാവും ഗസ്സയിലേക്ക് സഹായം എത്തിക്കുക.

ഈജിപ്തിലെ റഫാ അതിര്‍ത്തിയിലൂടെ ശനിയാഴച്ചയോടെ സഹായവുമായി 20 ട്രക്കുകള്‍ ഗസ്സയിലേക്ക് കടത്തിവിട്ടിരുന്നു. എന്നാല്‍, ഈ ട്രക്കുകളില്‍ 44,000 ബോട്ടില്‍ കുടിവെള്ളം മാത്രമാണ് ഉള്ളതെന്നും ഇത് 22,000 ആളുകള്‍ക്ക് ഒരു ദിവസത്തെ ഉപയോഗത്തിന് മാത്രമേ തികയുവെന്നും യുനിസെഫ് പറയുന്നു.

ഈജിപ്തഷ്യന്‍ റെഡ് ക്രസന്റും യു.എന്‍ ഏജന്‍സികളുമാണ് ഗസ്സയിലേക്ക് സഹായമെത്തിക്കുന്നത്. ശനിയാഴ്ച 20 ട്രക്കുകളാണ് അതിര്‍ത്തി വഴി കടത്തിവിട്ടത്. ഗസ്സയിലേക്ക് വേണ്ട ഭക്ഷണവും മരുന്നുകളും കുടിവെള്ളവും മറ്റ് അവശ്യവസ്തുക്കളുമാണ് ട്രക്കിലുള്ളത്. വരും ദിവസങ്ങളില്‍ കൂടുതല്‍ ട്രക്കുകള്‍ കടത്തിവിടാന്‍ അനുവദിക്കണമെന്നും അല്ലെങ്കില്‍ ഗസ്സയിലെ സ്ഥിതി അതീവ ഗുരുതരമാകുമെന്നും യു.എന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!