ഗാസയില്‍ മരണം 5,000 കടന്നു; ആശുപത്രികള്‍ക്ക് നേരെ ഭീഷണി തുടരുന്നു

ഗാസ സിറ്റി: ഗസ്സയില്‍ വ്യോമാക്രമണം ശക്തമാക്കി ഇസ്രായേല്‍. 24 മണിക്കൂറിനിടെ 182 കുട്ടികളുള്‍പ്പെടെ 436 പേരാണ് കൊല്ലപ്പെട്ടത്.
ഗസ്സ അതിര്‍ത്തി കടന്ന് റെയ്ഡ് നടത്തുന്നുണ്ടെന്ന് ഇസ്രായേല്‍ സ്ഥിരീകരിച്ചു. മൂന്നാംദിനവും അവശ്യവസ്തുക്കളുമായി 20 ട്രക്കുകള്‍ ഗസ്സയില്‍ പ്രവേശിച്ചു.
15 ദിവസം പിന്നിട്ട യുദ്ധത്തിലെ ഏറ്റവും രക്തരൂഷിതമായ 24 മണിക്കൂറാണ് കടന്നുപോയത്. അഭയാര്‍ഥി ക്യാമ്ബും പാര്‍പ്പിട സമുച്ഛയങ്ങളും ഉള്‍പ്പെടെയാണ് ഇസ്രായേല്‍ ആക്രമിച്ചത്. ഇതോടെ ഗസ്സയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 5,000 പിന്നിട്ടു. 1500ലേറെ പേര് ഇപ്പോഴും തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയിലാണ്. അല്‍ ഖുദ്സ്, അല്‍ ശിഫ ആശുപത്രികള്‍ക്ക് സമീപവും വ്യോമാക്രമണമുണ്ടായി.
ആശുപത്രി എത്രയും വേഗം ഒഴിപ്പിക്കണമെന്നാണ് ഇസ്രായേല്‍ മുന്നറിയിപ്പ്. വളര്‍ച്ചയെത്താതെ പ്രസവിച്ച കുട്ടികള്‍ക്കുള്‍പ്പെടെ ജീവൻ നിലനിര്‍ത്താൻ അടിയന്തരമായി ഇന്ധനം എത്തിക്കണമെന്ന് യു.എൻ ഏജൻസി ഇന്നും ആവശ്യപ്പെട്ടു. ഒരു കാരണവശാലും അനുവദിക്കില്ലെന്നാണ് ഇസ്രായേല്‍
നിലപാട്. ഖാൻ യൂനിസില്‍ പ്രവേശിച്ച ഇസ്രായേലി യുദ്ധ ടാങ്ക് ഹമാസ് തകര്‍ത്തു. ഏറ്റുമുട്ടലില്‍ ഇസ്രായേലി സൈനികൻ കൊല്ലപ്പെട്ടു. രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു. വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ റെയ്ഡ് തുടരുകയാണ്.
24 മണിക്കൂറിനിടെ 123 ഫലസ്തീനികളെയാണ് കസ്റ്റഡിയിലെടുത്തത്. ലബനാൻ – ഇസ്രായേല്‍ അതിര്‍ത്തിയിലും സംഘര്‍ഷം കനക്കുകയാണ്. അതിര്‍ത്തിപ്രദേശം ഇസ്രായേല്‍ ഒഴിപ്പിച്ചു. ഹിസ്ബുല്ലയുടെ രണ്ട് സംഘങ്ങളെ വധിച്ചെന്ന് ഇസ്രായേല്‍ അറിയിച്ചു. ഒരു സേനാംഗം കൊല്ലപ്പെട്ടെന്നാണ് ഹിസ്ബുല്ലയുടെ വിശദീകരണം.

